'ചേട്ടാ ചായ പിന്നെക്കുടിക്കാം'; കാന്റീനിൽ പുലി, ചായകുടിക്കാനെത്തിയ യുവാവ് ജീവനുംകൊണ്ടോടി

ഇന്നലെ ഊട്ടിക്കടുത്തെ കോത്തഗിരിയിലാണ് സംഭവം

Update: 2025-09-30 07:35 GMT

കൊത്തഗിരിയിൽ കാന്റീനിൽ എത്തിയ പുലിയുടെ സി സി ടി വി ദൃശ്യം Photo| MediaOne

നീല​ഗിരി: ചായകുടിക്കാനിരിക്കെ ചായക്കടയിൽ പുലികയറിയാൽ എന്തായിരിക്കും സ്ഥിതി. നീല​ഗിരിയിലെ കാന്റീനിൽ നിന്നുള്ള അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സൈബറിടത്ത് വെെറൽ.

നീല​ഗിരിയിൽ പുലിയിറങ്ങുന്നതൊരു പുതിയകാര്യമല്ല. മാസങ്ങളായി പ്രദേശത്ത് പുലിയുടെ ശല്യം രൂക്ഷമാണ്. എന്നാൽ ഇത്തരമൊരു അനുഭവം ആദ്യമായിരിക്കും.

ഇന്നലെ ഊട്ടിക്കടുത്തെ കോത്തഗിരിയിലാണ് സംഭവം. പ്രദേശത്തെ കാന്റീനിൽ ചായകുടിച്ചുകൊണ്ടിരുന്ന ഒരാളുടെ മുന്നിലേക്കൊരു പൂച്ച പാഞ്ഞ് കയറുന്നു, തൊട്ടുപിന്നാലെ പുലിയും. ടേബിളിനിടയിലൂടെ ഓടി പുലിയെ വട്ടംകറക്കിയ പൂച്ചയ്ക്ക് പിന്നാലെ പുലി പാഞ്ഞ തക്കത്തിന് ചായക്കുടിച്ചിരുന്നയാൾ ജീവനുംകൊണ്ടോടി രക്ഷപ്പെടുകയായിരുന്നു.

പുലി പൂച്ചയ്ക്ക് പിന്നാലെ ആയതിനാൽമാത്രം അയാൾ തലനാരിഴയ്ക്ക്  രക്ഷപ്പട്ടു എന്നു വേണം കരുതാൻ.

സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നതേടെയാണ് കാര്യത്തിൻ്റെ ​ഗൗരവം മനസ്സിലാവുന്നത്.

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News