മൂന്നു മാസത്തിനിടെ മൂന്നു വിവാഹം; വിവാഹ തട്ടിപ്പുകാരിയായ നഴ്സിംഗ് വിദ്യാര്‍ഥിനി പിടിയില്‍

നഴ്സിംഗ് വിദ്യാര്‍ഥിനിയായ സോണിയ എന്ന നിഷയെ ഹരിയാനയിലെ യമുനാനഗറിൽ നിന്ന് രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തു

Update: 2023-08-18 06:01 GMT

പ്രതീകാത്മക ചിത്രം

ദൗസ: വിവാഹം കഴിച്ച ശേഷം വരന്‍മാരെ കൊള്ളയടിച്ച് മുങ്ങുന്ന വിവാഹ തട്ടിപ്പുകാരി പൊലീസ് പിടിയില്‍. നഴ്സിംഗ് വിദ്യാര്‍ഥിനിയായ സോണിയ എന്ന നിഷയെ ഹരിയാനയിലെ യമുനാനഗറിൽ നിന്ന് രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തു.

വിവാഹത്തിനു ശേഷം നിഷ ആഭരണങ്ങളും പണവുമായി ഒരാഴ്ചയ്ക്കുള്ളിൽ അപ്രത്യക്ഷമാകുകയാണ് പതിവെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. രാജസ്ഥാനിലെ ഭിൽവാര, ദൗസ, ഹരിയാനയിലെ പാനിപ്പത്ത് എന്നിവിടങ്ങളിൽ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ മൂന്നു യുവാക്കളെ ഇത്തരത്തില്‍ നിഷ കബളിപ്പിച്ചിട്ടുണ്ട്. ജൂണ്‍ 11ന് ഒരു ബ്രോക്കര്‍ വഴിയാണ് ദൗസയിലുള്ള യുവാവിനെ വിവാഹം കഴിക്കുന്നത്. പിന്നീട് കുടുംബത്തെ സന്ദർശിക്കണമെന്ന് പറഞ്ഞ് നിഷ സ്വർണവും പണവുമായി അപ്രത്യക്ഷയാവുകയായിരുന്നു. തിരിച്ചുവരാൻ ആവശ്യപ്പെട്ടപ്പോൾ പല കാരണങ്ങൾ പറഞ്ഞ് കൂടുതൽ പണം നൽകണമെന്ന് നിഷ വരനോട് ആവശ്യപ്പെട്ടു. സംശയം തോന്നിയതിനെ തുടർന്ന് യുവാവ് യുവതിക്കെതിരെ പൊലീസിൽ പരാതി നൽകുകയും പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

Advertising
Advertising

അന്വേഷണത്തില്‍ കഴിഞ്ഞ മേയില്‍ ഭില്‍വാരയില്‍ ഒരാളെ ഇത്തരത്തില്‍ യുവതി വിവാഹം ചെയ്തിരുന്നു. പിന്നീട് ജൂലൈയിലെ ഹരിയാനയിലെ പാനിപ്പത്തില്‍ നിന്നും നിഷ ഒരാളെ വിവാഹം കഴിച്ചു. മറ്റൊരു യുവാവിനെ കെണിയില്‍ പെടുത്തുന്നതിനു മുന്‍പ് നിഷയെ പൊലീസ് പിടികൂടുകയായിരുന്നു. നിഷയെ കൂടാതെ, യുവതിയെ സഹായിക്കുന്ന സംഗീത,അനിത എന്നിവരും അറസ്റ്റിലായി. വിവിധ വകുപ്പുകള്‍ പ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവരെ ഇപ്പോൾ ദൗസ പൊലീസിന്‍റെ കസ്റ്റഡിയിൽ ചോദ്യം ചെയ്തുവരികയാണ്. തട്ടിപ്പിൽ ഉൾപ്പെട്ട മറ്റുള്ളവരെ പിടികൂടാൻ പൊലീസ് ഉദ്യോഗസ്ഥർ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News