സൗന്ദര്യം കണ്ട് എം.പിയാക്കിയെന്ന് എം.എല്‍.എയുടെ അധിക്ഷേപം; മറുപടിയുമായി പ്രിയങ്ക ചതുര്‍വേദി

ഏക്നാഥ് ഷിന്‍ഡെ ക്യാമ്പിലെ എം.എല്‍.എയാണ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്

Update: 2023-07-31 05:07 GMT

Priyanka Chaturvedi

മുംബൈ: സൗന്ദര്യം കണ്ടാണ് പ്രിയങ്ക ചതുര്‍വേദിയെ ആദിത്യ താക്കറെ രാജ്യസഭയിലേക്ക് അയച്ചതെന്ന് അധിക്ഷേപിച്ച് ഏക്നാഥ് ഷിന്‍ഡെ ക്യാമ്പിലെ എം.എല്‍.എ. സഞ്ജയ് ശിർസാതാണ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്.

തന്റെ ആത്മാവും ധാര്‍മികതയും വിറ്റ രാജ്യദ്രോഹിയാണ് ശിര്‍സാതെന്ന് പ്രിയങ്ക തിരിച്ചടിച്ചു- "ഞാൻ എങ്ങനെയാണെന്നും എന്തുകൊണ്ട് ഇവിടെയെന്നും പറയാന്‍ ഒരു രാജ്യദ്രോഹിയെ ആവശ്യമില്ല. രാഷ്ട്രീയത്തെയും സ്ത്രീകളെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ വീക്ഷണത്തിന് ഉത്തമ ഉദാഹരണമാണിത്. അദ്ദേഹം തന്റെ അഭിപ്രായങ്ങളിലൂടെ സ്വന്തം അശ്ലീല സ്വഭാവം പ്രകടിപ്പിക്കുന്നു. ബി.ജെ.പി അദ്ദേഹത്തെ അവരോടൊപ്പം നിർത്തിയതിൽ അതിശയിക്കാനില്ല"- പ്രിയങ്ക ചതുര്‍വേദി ട്വീറ്റ് ചെയ്തു.

Advertising
Advertising

ഉദ്ധവ് താക്കറെ പക്ഷത്തുള്ള മുൻ എം.പി ചന്ദ്രകാന്ത് ഖൈരെയാണ് പ്രിയങ്കയെ കുറിച്ച് തന്നോട് പറഞ്ഞതെന്ന് സഞ്ജയ് ശിർസാത് അവകാശപ്പെട്ടു. എം.എല്‍.എക്കെതിരെ ആദിത്യ താക്കറെയും രൂക്ഷവിമര്‍ശനം ഉന്നയിച്ചു. ശിര്‍സാതിന്‍റേത് ചീഞ്ഞളിഞ്ഞ ചിന്താഗതിയാണ് ആദിത്യ താക്കറെ പറഞ്ഞു. ഇത്രയും ചീഞ്ഞളിഞ്ഞ ചിന്താഗതിയുള്ളവർ എങ്ങനെ രാഷ്ട്രീയത്തിൽ ഇത്രയുംകാലം അതിജീവിച്ചുവെന്ന് തനിക്കറിയില്ലെന്നും ആദിത്യ താക്കറെ പറഞ്ഞു.

Summary- Sanjay Shirsat, an MLA of Maharashtra Chief Minister Eknath Shinde-led camp, sparked a controversy on Sunday as he made remarks against Uddhav Thackeray (UBT) Sena leader Priyanka Chaturvedi

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News