സുഡാനിൽനിന്ന് എത്തിയ മലയാളികൾ ബംഗളൂരു വിമാനത്താവളത്തിൽ കുടുങ്ങി

യെല്ലോ ഫീവർ പ്രതിരോധ വാക്‌സിൻ കാർഡ് നിർബന്ധമാണെന്ന് പറഞ്ഞാണ് ഇവരെ തടഞ്ഞുവെച്ചത്.

Update: 2023-04-28 15:08 GMT

ബംഗളൂരു: സുഡാനിൽനിന്ന് എത്തിയ മലയാളികൾ ബംഗളൂരു വിമാനത്താവളത്തിൽ കുടുങ്ങി. സൗദി വഴിയെത്തിയ 25 മലയാളികളാണ് കുടുങ്ങിയത്. യെല്ലോ ഫീവർ പ്രതിരോധ വാക്‌സിൻ കാർഡ് നിർബന്ധമാണെന്ന് പറഞ്ഞാണ് ഇവരെ തടഞ്ഞുവെച്ചത്.

സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ആറു ദിവസം സ്വന്തം ചെലവിൽ ക്വാറന്റൈനിൽ പോകണം. ക്വാറന്റൈൻ ചെലവ് വഹിക്കാൻ കഴിയുന്ന സാഹചര്യമില്ലെന്ന് യാത്രക്കാർ പറഞ്ഞു. ഇത്തരം ഒരു നിർദേശവും നോർക്ക നൽകിയിട്ടില്ലെന്നും സംസ്ഥാന സർക്കാരുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നും യാത്രക്കാർ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News