പോക്‌സോ കേസിൽ എട്ടുവർഷം ജയിലിൽ; തെളിവുകളുടെ അഭാവത്തിൽ 56കാരനെ വെറുതെ വിട്ട് കോടതി

പെൺകുട്ടിയുടെ കുടുംബവുമായുള്ള മുൻകാല വൈരാഗ്യമാണ് കള്ളക്കേസിൽ കുടുക്കാന്‍ കാരണമെന്ന് അഭിഭാഷകര്‍ വാദിച്ചു

Update: 2025-12-07 06:45 GMT
Editor : ലിസി. പി | By : Web Desk

മുംബൈ: മാനസിക വെല്ലുവിളി നേരിടുന്ന പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ എട്ടുവർഷം ജയിലിൽ കഴിഞ്ഞയാളെ വെറുതെ വിട്ടു.56 കാരനെയാണ് തെളിവുകളുടെ അഭാവത്തിൽ വെറുതെ വിടുന്നതായി പോക്‌സോ കോടതി ഉത്തരവിട്ടത്. പെൺകുട്ടിയുടെ പ്രായം,മാനസിക ശേഷി,മൊഴികളും മെഡിക്കൽ റിപ്പോർട്ടും തമ്മിലുള്ള പൊരുത്തക്കേടുകൾ എന്നിവ പരിഗണിച്ചായിരുന്നു കോടതി കുറ്റവിമുക്തമാക്കിയത്. പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ ഇയാളെ കുറ്റക്കാരനെന്ന് തെളിയിക്കാൻ പര്യാപ്തമല്ലെന്നും പ്രതിക്ക് സംശയത്തിന്റെ ആനുകൂല്യം ലഭിക്കാൻ അർഹതയുണ്ടെന്നും പ്രത്യേക കോടതി ജഡ്ജി എൻ.ഡി ഖോസൈ പറഞ്ഞു.

Advertising
Advertising

പെൺകുട്ടിയുടെ കുടുംബവും പ്രതിയും തമ്മിലുള്ള മുൻകാല വൈരാഗ്യമാണ് കള്ളക്കേസിൽ കുടുക്കിയതെന്ന് 56കാരന് വേണ്ടി വാദിച്ച അഭിഭാഷകരായ കാലാം ഷെയ്ഖും വൈശാലി സാവന്തും വാദിച്ചു. പ്രോസിക്യൂഷന്റെ വാദങ്ങളെ പിന്തുണക്കാനുള്ള മെഡിക്കൽ റിപ്പോർട്ടുകളും ഇല്ലെന്ന് അഭിഭാഷകൻ വാദിച്ചു.

2017 ആഗസ്ത് 24 നാണ് കേസ് രജിസ്റ്റർ ചെയ്തത്.താൻ മാർക്കറ്റിൽ പോയപ്പോൾ അയൽക്കാരനായ പ്രതി വീട്ടിൽകയറി 17 വയസുള്ള മാനസിക വെല്ലുവിളി നേരിടുന്ന മകളെ പീഡിപ്പിച്ചെന്നാണ് അമ്മയുടെ പരാതി. പെൺകുട്ടിയുടെ വയസ് 18ന് താഴെയാണെന്ന് തെളിയിക്കാൻ ആധികാരികമായ തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കിയില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു.

എഫ്‌ഐആറിൽ പെണ്‍കുട്ടി ജനിച്ചത് 2000 ആണെന്നാണ് രേഖപ്പെടുത്തിയത്. എന്നാല്‍   സ്കൂൾ സർട്ടിഫിക്കറ്റിൽ 2002 ആണെന്ന് സൂചിപ്പിച്ചിരുന്നു. പെൺകുട്ടിയുടെ ഐക്യു 36 ആണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷൻ ശ്രമിച്ചെങ്കിലും  ഈ അവകാശവാദം തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ജഡ്ജി കണ്ടെത്തി.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News