ഡൽഹി മെട്രോയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് നേരെ ന​ഗ്നതാപ്രദർശനം; യുവാവ് അറസ്റ്റിൽ

രക്ഷാബന്ധൻ ദിവസമായതിനാൽ ട്രെയിനിൽ വലിയ തിരക്കായിരുന്നു.

Update: 2023-08-31 11:27 GMT

ന്യൂഡൽഹി: ഡൽഹി മെട്രോയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് നേരെ ന​ഗ്നതാ പ്രദർശനവും അശ്ലീല പ്രവൃത്തികളും കാണിച്ചയാൾ അറസ്റ്റിൽ. ബുധനാഴ്ച രാത്രി എട്ടരയോടെ ഡൽഹി മെട്രോയുടെ റെഡ് ലൈനിലായിരുന്നു സംഭവം.

രക്ഷാബന്ധൻ ദിവസമായതിനാൽ ട്രെയിനിൽ വലിയ തിരക്കായിരുന്നു. ഇതിനിടെയാണ് ഒരാൾ തന്റെ മകളുടെ മുന്നിലിരുന്ന് അശ്ലീല പ്രവൃത്തി കാണിക്കുന്നതും ന​ഗ്നതാ പ്രദർശനം നടത്തുന്നതും പെൺകുട്ടിയുടെ മാതാവ് കാണുന്നത്.

ഉടൻ തന്നെ മകളെയും കൊണ്ട് അവർ സീലാംപൂർ മെട്രോ സ്റ്റേഷനിൽ ഇറങ്ങി. എന്നാൽ, പ്രതിയെ സംഭവത്തിന് ദൃക്‌സാക്ഷികളായ രണ്ട് സഹയാത്രികർ പിടികൂടുകയും ഷാഹ്‌ദാര സ്റ്റേഷനിൽ വച്ച് ഡൽഹി മെട്രോ അധികൃതർക്ക് കൈമാറുകയുമായിരുന്നു.

Advertising
Advertising

തുടർന്ന് മെട്രോ അധികൃതർ പൊലീസിനെ വിവരമറിയിക്കുകയും അവരെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പശ്ചിമബം​ഗാൾ സ്വദേശിയാണ് ഇയാൾ.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News