സുഹൃത്തുക്കളുടെ മുന്നിൽ ആളാകാൻ പിതാവിന്റെ തോക്ക് മോഷ്ടിച്ചു; 22 കാരൻ അറസ്റ്റിൽ

പൊലീസിനെ കണ്ടതോടെ പ്രതി ഓടി രക്ഷപ്പെടുകായായിരുന്നു

Update: 2022-12-21 03:12 GMT
Editor : ലിസി. പി | By : Web Desk

ന്യൂഡൽഹി: പാർട്ടിയിൽ സുഹൃത്തുക്കളുടെ മുന്നിൽ ആളാവാൻ പിതാവിന്റെ തോക്കുമായെത്തിയ 22 കാരൻ അറസ്റ്റിൽ. വടക്കൻ ഡൽഹിയിലെ രൂപ് നഗറിലാണ് സംഭവം. മൗജ്പൂർ സ്വദേശിയായ ഹർഷ് ആണ് പിടിയിലായത്. പിതാവിന്റെ പിസ്റ്റൾ മോഷ്ടിക്കുകയും സുഹൃത്തുക്കളുടെ മുന്നിൽ ആളാവാൻ പാർട്ടിക്ക് പോകുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഞായറാഴ്ച രാത്രി 11.45 ഓടെ ശക്തി നഗർ ചൗക്കിലെ റെഡ് ലൈറ്റിൽ ചിലർ തോക്ക് കൈവശം വയ്ക്കുന്നത് കണ്ടതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. പൊലീസിനെ കണ്ടതോടെ പാർട്ടിയിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

Advertising
Advertising

ഇയാളുടെ പക്കൽ നിന്ന് ഒരു ലൈവ് കാട്രിഡ്ജ് നിറച്ച ഒരു നാടൻ പിസ്റ്റൾ കണ്ടെടുത്തതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ  സാഗർ സിംഗ് കൽസി പറഞ്ഞു. തന്റെ വീട്ടിലെ അൽമിറയിൽ നിന്ന് പിസ്റ്റൾ മോഷ്ടിച്ചതായും ശക്തി നഗറിൽ സുഹൃത്തുക്കളോടൊപ്പം പാർട്ടിക്ക് വന്നതായും പ്രതി പറഞ്ഞതായി കൽസി പറഞ്ഞു.

പ്രതിയുടെ പിതാവും പ്രോപ്പർട്ടി ഡീലറുമായ യോഗേന്ദർ കുമാറിനൊപ്പം സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന രാകേഷ് സോളങ്കി എന്നയാളുടെ പേരിലാണ് പിസ്റ്റൾ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. സോളങ്കി രണ്ട് ദിവസം മുമ്പ് ഉത്തർപ്രദേശിലെ ഹത്രാസിലെ ഗ്രാമത്തിലേക്ക് പോയിരുന്നു. ഈ സമയം തോക്ക് സൂക്ഷിക്കാൻ പ്രതിയുടെ പിതാവിനെ ഏൽപ്പിക്കുകയായിരുന്നു. ജാഫ്രാബാദ് സ്റ്റേഷനിൽ മുമ്പ് രജിസ്റ്റർ ചെയ്ത ആയുധ നിയമ കേസിലും പ്രതിക്ക് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News