വെള്ളക്കെട്ടിന് മുന്നില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ വെള്ളക്കെട്ടില്‍‌ വീണ് യുവാവ് മരിച്ചു

ഞായറാഴ്ച മുതൽ ഡൽഹിയിൽ കനത്തമഴ തുടരുകയാണ്.

Update: 2021-07-19 16:57 GMT
Editor : Nidhin | By : Web Desk

ഡൽഹിയിൽ കനത്തമഴ തുടരുന്നതിനിടെ മഴയുടെയും വെള്ളക്കെട്ടിന്‍റെയും മുന്നിൽ നിന്ന് സെൽഫി എടുക്കുന്നതിനിടെ വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു.

തെക്കുകിഴക്കൻ ഡൽഹിയിലെ പുൽ പ്രഹ്ലാദ്പുർ മേഖലയിലാണ് സംഭവം. പ്രദേശവാസിയായ രവി ചൗട്ടാല (27) ആണ് ഇന്ന് ഉച്ചയ്ക്ക് റെയിൽവേ അടിപ്പാതയിലെ വെള്ളക്കെട്ടിൽ വീണ് മരിച്ചത്. സംഭവമറിഞ്ഞ് അഗ്നിശമന സേന സ്ഥലത്തെത്തിയെങ്കിലും യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഡൽഹി എയിംസിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഞായറാഴ്ച മുതൽ ഡൽഹിയിൽ കനത്തമഴ തുടരുകയാണ്. മഴ ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. നഗരത്തിന്റെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 70 മില്ലീമീറ്റർ മഴയാണ് രാജ്യതലസ്ഥാനത്ത് ലഭിച്ചത്.

Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News