ക്രിക്കറ്റ് കളിക്കിടെ പന്ത് തലയിൽ കൊണ്ട് 52 കാരന് ദാരുണാന്ത്യം

ഗ്രൗണ്ടിൽ ഒരേ സമയം രണ്ട് മത്സരങ്ങൾ സംഘടിപ്പിച്ചതാണ് അപകട കാരണമെന്ന് പൊലീസ്

Update: 2024-01-10 09:48 GMT

മുംബൈ: ക്രിക്കറ്റ് മത്സരത്തിനിടെ തലയിൽ പന്തുകൊണ്ട് പരിക്കേറ്റയാൾ മരിച്ചു. മുംബൈയിലെ ദാദ്ഖർ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന പ്രാദേശിക മത്സരത്തിനിടയിലുണ്ടായ അപകടത്തിൽ 52കാരനായ ജയേഷ് ചുന്നിലാൽ സാവ്‍ലക്കാണ് ജീവൻ നഷ്ടമായത്.

ഒരേ സമയം രണ്ട് മത്സരങ്ങൾ ഗ്രൗണ്ടിൽ നടന്നതാണ് അപകടത്തിനിടയാക്കിയത്. ജയേഷ് തന്റെ ടീമിന് വേണ്ടി ഫീൽഡ് ചെയ്യുന്നതിനിടയിൽ ​​ഗ്രൗണ്ടിന്റെ ഒരു വശത്ത് നടന്ന മത്സരത്തിൽ നിന്നുള്ള പന്ത് അദ്ദേഹത്തിന്റെ തലയുടെ പിൻഭാഗത്ത് തട്ടുകയായിരുന്നു.

ഇതിന് പിന്നാലെ കുഴഞ്ഞുവീണ ജയേഷിനെ ആശുപത്രിയിലെത്തിച്ചെങ്കി​ലും രക്ഷിക്കാനായില്ല. ത​ലക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതർ വിശദീകരിച്ചു. അതെ സമയം അപകട മരണത്തിന് മാതുംഗ പൊലീസ് കേ​സെടുത്തു. കച്ചി കമ്യൂണിറ്റി സംഘടിപ്പിക്കുന്ന ടൂർണമെന്റിന്റെ ഭാഗമായാണ് ഗ്രൗണ്ടിൽ മത്സരങ്ങൾ നടന്നത്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News