വാടിക്കുഴഞ്ഞ പച്ചക്കറികള്‍ 'ഫ്രഷ് വെജിറ്റബിള്‍സ്' ആകുന്നത് ഇങ്ങനെ; ഞെട്ടിപ്പിക്കുന്ന വീഡിയോ

അമിത് തധാനി (@amitsurg) എന്ന ട്വിറ്റർ ഉപയോക്താവാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്

Update: 2023-03-22 06:06 GMT

ഇലക്കറികളില്‍ മായം ചേര്‍ക്കുന്നു

മുംബൈ: ഫ്രഷ് വെജിറ്റബിള്‍സ് എന്ന പേരില്‍ മാര്‍ക്കറ്റില്‍ വില്‍ക്കുന്ന പച്ചക്കറികള്‍ നല്ലതാണോ? പുതുതായി ഇരിക്കാന്‍ അതില്‍ ദോഷകരമായ പല രാസവസ്തുക്കളും ചേര്‍ക്കുന്നുണ്ടെന്ന് നമുക്ക് അറിയാം. അത്തരത്തില്‍ വിഷം ചേര്‍ത്ത് പച്ചക്കറികളെ 'ഫ്രഷ്' ആക്കുന്ന വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

അമിത് തധാനി (@amitsurg) എന്ന ട്വിറ്റർ ഉപയോക്താവാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ദേവരാജൻ രാജഗോപാലന്‍ എന്നയാളുടെ ലിങ്ക്ഡ് ഇൻ പോസ്റ്റാണ് വീഡിയോയുടെ യഥാര്‍ഥ ഉറവിടമെന്ന് അദ്ദേഹം സൂചിപ്പിച്ചു. 'രണ്ട് മിനിറ്റ് ദൈർഘ്യമുള്ള യഥാർഥ ജീവിത ഹൊറര്‍ സ്റ്റോറി' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഒരു ബോക്സിനു പുറത്ത് ഇലക്കറികള്‍ വില്‍ക്കാന്‍ വച്ചിരിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. അതിലൊരു കെട്ട് ആകെ വാടിത്തളര്‍ന്നിരിക്കുന്നതും കാണാം. കുറച്ചു കഴിഞ്ഞപ്പോള്‍ കച്ചവടക്കാരന്‍ വാടിയ ഇലക്കറിയുടെ കെട്ട് ബക്കറ്റില്‍ നിറച്ചിരിക്കുന്ന എന്തോ ദ്രാവകത്തില്‍ മുക്കുന്നതും കാണാം. ഈ ഇലക്കറികള്‍ നിമിഷ നേരം കൊണ്ടാണ് പുതിയതായി കാണപ്പെടുന്നത്.

Advertising
Advertising

അഞ്ചു ലക്ഷത്തിനടുത്ത് ആളുകള്‍ ഈ വീഡിയോ കണ്ടിട്ടുണ്ട്.വീഡിയോ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. എന്തു രാസവസ്തു ഉപയോഗിച്ചതെന്നും വെറുതെയല്ല, നമ്മുടെ പ്രതിരോധ ശേഷി കുറയുന്നതെന്നും ഒരാള്‍ അഭിപ്രായപ്പെട്ടു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News