രാജസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത 40 പെണ്‍കുട്ടികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

ജോധ്പൂരിലെ ബാർമർ ജില്ലാ സ്വദേശിയായ മുകേഷ് കുമാർ ദമാമിയാണ് അറസ്റ്റിലായത്

Update: 2023-06-17 07:24 GMT
Editor : Jaisy Thomas | By : Web Desk

മുകേഷ് കുമാർ ദമാമി

ജയ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത 40 പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത രാജസ്ഥാന്‍ സ്വദേശി അറസ്റ്റില്‍. ജോധ്പൂരിലെ ബാർമർ ജില്ലാ സ്വദേശിയായ മുകേഷ് കുമാർ ദമാമിയാണ് അറസ്റ്റിലായത്.

ബാർമറിലെ വിവാഹ ചടങ്ങുകളിൽ ഡ്രമ്മറായി ജോലി ചെയ്തിരുന്ന കുമാർ ഈ പരിപാടികൾക്കിടെ സ്ത്രീകളെ സമീപിക്കുകയും അവരുമായി അടുപ്പമുണ്ടാക്കുകയും ചെയ്തിരുന്നു. അതിനുശേഷം ഇവര്‍ക്കൊപ്പമുള്ള ഫോട്ടോകളും വീഡിയോകളും എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നു. ഇത്തരത്തില്‍ 40 പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയാണ് മുകേഷ് പീഡനത്തിന് ഇരയാക്കിയത്. ഇതിനെ തുടര്‍ന്ന് ഒരു പെണ്‍കുട്ടിയും അമ്മയും ജീവനൊടുക്കിയിരുന്നു. താന്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയുടെ അമ്മയെപ്പോലും ഇയാള്‍ വെറുതെ വിട്ടില്ല. അവരുടെ ഫോട്ടോകള്‍ എഡിറ്റ് ചെയ്ത് മുകേഷ് പ്രചരിപ്പിച്ചു. ഇതോടെ വിവാഹം മുടങ്ങുകയും ചെയ്തു.

Advertising
Advertising

മുകേഷിനെ ചോദ്യം ചെയ്തപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. പീഡനത്തിന് ഇരയായ യുവതികളിലൊരാള്‍ ജൂൺ 6ന് സംദാരി പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയതായി പൊലീസ് പറഞ്ഞു.ഗ്രാമത്തിലുള്ള സ്ത്രീകളുടെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെയും അശ്ലീല ഫോട്ടോയും വീഡിയോയും കഴിഞ്ഞ രണ്ട് മാസമായി പ്രചരിക്കുന്നുണ്ടെന്ന് ഇര വെളിപ്പെടുത്തി. അന്വേഷണത്തില്‍ എഡിറ്റ് ചെയ്ത അശ്ലീല വീഡിയോകള്‍ മുകേഷിന്‍റെ പെന്‍ഡ്രൈവില്‍ പൊലീസ് കണ്ടെത്തി. സ്ത്രീകളോട് സംസാരിച്ച ശേഷം മുകേഷ് ഇവരെ വീഡിയോ കോള്‍ ചെയ്യുകയും അതു റെക്കോഡ് ചെയ്യാറുണ്ടെന്നും പൊലീസ് പറഞ്ഞു. തുടര്‍ന്ന് ഇത് എഡിറ്റ് ചെയ്ത് അശ്ലീല വീഡിയോയാക്കി മാറ്റും. പിന്നീട് ഈ ഫോട്ടോകളും വീഡിയോകളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടും. പ്രതിക്കെതിരെ പോക്സോയും ചുമത്തിയിട്ടുണ്ട്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News