പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിക്കാൻ ശ്രമം; തടയാനെത്തിയ പിതാവിനെ യുവാക്കൾ തല്ലിക്കൊന്നു

പത്താം ക്ലാസ് വിദ്യാർഥിനി ട്യൂഷൻ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു പീഡനശ്രമം

Update: 2023-01-25 05:36 GMT
Editor : Lissy P | By : Web Desk

കൊൽക്കത്ത: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിക്കുന്നത് തടയാൻ ശ്രമിച്ച  പിതാവിനെ രണ്ട് യുവാക്കൾ ചേർന്ന് തല്ലിക്കൊന്നു. പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിലാണ് സംഭവം. 35 വയസുള്ളയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാൾ ഒളിവിലാണ്. പ്രതികളിൽ രണ്ടുപേർ സഹോദരന്മാരാണെന്നും പൊലീസ് പറയുന്നു.

ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. പത്താം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി ട്യൂഷൻ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പ്രതികളിൽ രണ്ടുപേർ കുട്ടിയെ തടഞ്ഞുനിർത്തി ഉപദ്രവിക്കാൻ തുടങ്ങി വിവരമറിഞ്ഞ് അച്ഛൻ സംഭവസ്ഥലത്തെത്തി തടയാൻ ശ്രമിച്ചു. എന്നാൽ പ്രതികൾ ഇയാളെ ക്രൂരമായി മർദിച്ചു. മർദനമേറ്റ് തളർന്ന് വീണ യുവാവ് നിലത്ത് തളർന്നുവീണു. മാരകമായി മുറിവേറ്റതിനാൽ ധാരാളം രക്തവും നഷ്ടമായതായി പൊലീസ് പറയുന്നു. പ്രതികൾ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു.

Advertising
Advertising

യുവാവിനെ പ്രാദേശിക ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് തിങ്കളാഴ്ച രാവിലെ ഉലുബേരിയ സബ് ഡിവിഷണൽ ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച രാവിലെ മരിക്കുകയായിരുന്നു. തുടർന്ന് ഇയാളുടെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.

പ്രതികൾക്കെതിരെ കൊലപാതകത്തിനും പോക്‌സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. അതേസമയം, പ്രദേശത്ത് പെൺകുട്ടികളെ പീഡിപ്പിക്കുന്നത് നിത്യസംഭവമായതായി നാട്ടുകാർ ആരോപിച്ചു. പ്രദേശത്ത് പോലീസ് പട്രോളിംഗ് ഇല്ലാത്തതാണ് ഇതിന് സഹായകരമാകുന്നതെന്നും നാട്ടുകാർ പറയുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News