കസ്റ്റംസ് പരിശോധന ഒഴിവാക്കാൻ ഏഴ് സ്വർണ ബിസ്‌ക്കറ്റുകൾ വിഴുങ്ങിയ യുവാവ് പിടിയിൽ

സ്‌കാൻ ചെയ്ത് പരിശോധിച്ചപ്പോഴാണ് വയറ്റിൽ സ്വർണബിസ്‌കറ്റ് കണ്ടെത്തിയത്

Update: 2023-05-15 03:35 GMT
Editor : Lissy P | By : Web Desk
Advertising

മുംബൈ: കസ്റ്റംസ് പരിശോധന ഒഴിവാക്കാൻ ഏഴ് സ്വർണ ബിസ്‌ക്കറ്റുകൾ വിഴുങ്ങിയ യുവാവ് മുംബൈ വിമാനത്താവളത്തിൽ പിടിയിൽ. പ്ലാസ്റ്റിക് ഫോയിലിൽ പൊതിഞ്ഞ ഏഴ് സ്വർണബിസ്‌കറ്റാണ് യുവാവ് വിഴുങ്ങിയതെന്ന് മിറർ നൗ റിപ്പോർട്ട് ചെയ്യുന്നു. സ്‌കാൻ ചെയ്ത് പരിശോധിച്ചപ്പോഴാണ് വയറ്റിൽ സ്വർണബിസ്‌കറ്റ് കണ്ടെത്തിയത്.

ദുബായിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ ഏഴ് സ്വർണ ബിസ്‌ക്കറ്റുകൾ കടത്തിയതിന് ഇയാളെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. 30 കാരനായ ഇൻതിസാർ അലി എന്നയാളാണ് പിടിയിലായത്. ഏകദേശം 240 ഗ്രാം സ്വർണ ബിസ്‌കറ്റുകൾ ഇയാളുടെ വയറ്റിൽ നിന്നും കണ്ടെടുത്തു.

നേരത്തെ ഡൽഹിയിൽ നിന്നുള്ള 63 കാരനായ വ്യവസായിയും സമാനരീതിയിൽ സ്വർ ബിസ്‌കറ്റ് വിഴുങ്ങിരുന്നു. ഛർദ്ദിയും മലബന്ധവുമായി ആശുപത്രിയിലെത്തിയ ഇയാളെ പരിശോധിച്ചപ്പോഴാണ് വയറ്റിൽ 400 ഗ്രാം വരുന്ന സ്വർണ ബിസ്‌കറ്റ് കണ്ടെത്തിയത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News