മാവോയിസ്റ്റ് മുക്ത രാജ്യം; ലക്ഷ്യത്തിലേക്ക് അഞ്ചുമാസം കൂടി

ഈ വർഷം രാജ്യത്ത് 312 മാവോയിസ്റ്റുകളെ വധിച്ചപ്പോൾ 2000ത്തോളം പേരാണ് കീഴടങ്ങിയത്

Update: 2025-10-18 05:37 GMT
Editor : നബിൽ ഐ.വി | By : Web Desk

Photo| Special Arrangement

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മാവോയിസ്റ്റ് മുക്ത രാജ്യമെന്ന പ്രഖ്യാപന ലക്ഷ്യത്തിലേക്ക് അഞ്ചുമാസം കൂടി ദൂരം. ഇനി രാജ്യത്തുള്ളത് മൂന്ന് തീവ്ര മാവോയിസ്റ്റ് ബാധിത ജില്ലകൾ മാത്രമാണ്. ഈ വർഷം രാജ്യത്ത് 312 മാവോയിസ്റ്റുകളെ വധിച്ചപ്പോൾ 2000ത്തോളം പേരാണ് കീഴടങ്ങിയത്.

2026 മാർച്ച് 31നകം മാവോയിസ്റ്റ് ഭീഷണി പൂർണമായി ഇല്ലാതാക്കുമെന്നായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രഖ്യാപനം. 2013ൽ രാജ്യത്ത് 126 ജില്ലകളാണ് മാവോയിസ്റ്റ് ബാധിത പട്ടികയിലുണ്ടായിരുന്നത്. എന്നാൽ രാജ്യത്ത് മാവോയിസ്റ്റ് ബാധിത ജില്ലകൾ 11 ആയി കുറഞ്ഞെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

Advertising
Advertising

രാജ്യത്ത് മാവോയിസം ഏറ്റവും കൂടുതല്‍ ബാധിച്ച മൂന്ന് ജില്ലകളും നേരിയ ഭീഷണിയുള്ള ഏഴ് ജില്ലകളും ഛത്തീസ്ഗഡിലാണ്. ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ ഓരോ ജില്ലകളും മാവോയിസ്റ്റ് ബാധിതമാണ്. കേന്ദ്ര സർക്കാരിന്റെ മാവോയിസ്റ്റ് വേട്ടയുടെ തീവ്രത കണക്കുകളിലും വ്യക്തമാണ്.

ഈ വർഷം രാജ്യത്ത് വധിച്ചത് 312 മാവോയിസ്റ്റുകളെയാണ് ഏറ്റുമുട്ടലിൽ വധിച്ചത്. 836 പേരെ അറസ്റ്റ് ചെയ്തു. 2000 ത്തോളം പേർ കീഴടങ്ങി. കീഴടങ്ങുന്നവർക്ക് വേണ്ടി പ്രത്യേക പുനരുദ്ധവാസ പാക്കേജുകൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കേന്ദ്രസർക്കാർ ഒരു കാരണവുമില്ലാതെ പാവപ്പെട്ട ജനങ്ങളെ മാവോയിസ്റ്റ് എന്ന പേരിൽ വേട്ടയാട് എന്നാണ് പ്രതിപക്ഷ വിമർശനം.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News