മഹാരാഷ്ട്ര സർക്കാർ സംവരണ ഓർഡിനൻസ് കരട് പുറത്തുവിട്ടു; മറാഠാ സമരം അവസാനിപ്പിച്ചു

മറാഠാ സംവരണ ഓർഡിനൻസിന്റെ കരട് ഷിൻഡെ സർക്കാർ കഴിഞ്ഞ ദിവസം രാത്രി പുറത്തുവിട്ടിരുന്നു

Update: 2024-01-27 05:37 GMT
Editor : Shaheer | By : Web Desk
Advertising

മുംബൈ: മഹാരാഷ്ട്രയിൽ ഏറെനാളായി നടക്കുന്ന മറാഠാ സമരം അവസാനിപ്പിച്ചു. സംവരണ ഓർഡിനൻസിന്റെ കരട് മഹാരാഷ്ട്ര സർക്കാർ പുറത്തുവിട്ടതിനു പിന്നാലെയാണ് സമരം അവസാനിപ്പിക്കുന്നതായി പ്രക്ഷോഭത്തിനു നേതൃത്വം നൽകുന്ന മറാഠാ നേതാവ് മനോജ് ജരാങ്കെ പാട്ടീൽ പ്രഖ്യാപിച്ചത്. ഇതോടെ നവി മുംബൈയിൽ പ്രക്ഷോഭകാരികൾ ആഹ്ലാദപ്രകടനം നടത്തി.

മറാഠാക്കാർക്ക് സംവരണം ഏർപ്പെടുത്താനായി പുതിയ നിയമം അവതരിപ്പിക്കുകയാണ് മഹാരാഷ്ട്രയിലെ ഏക്‌നാഥ് ഷിൻഡെ സർക്കാർ. സംവരണം എന്ന മറാഠാക്കാരുടെ ഏറെനാളത്തെ ആവശ്യമാണ് ഇതിലൂടെ യാഥാർത്ഥ്യമാകുന്നത്. സംവരണ ഓർഡിനൻസിന്റെ കരട് നവി മുംബൈയിലെത്തി കഴിഞ്ഞ ദിവസം രാത്രി മനോജ് ജരാങ്കെ ഉൾപ്പെടെയുള്ള സമരക്കാർക്ക് ഉദ്യോഗസ്ഥസംഘം കൈമാറുകയായിരുന്നു.

മറാഠാക്കാരെ ഒ.ബി.സി ഉപവിഭാഗത്തിൽ ഉൾപ്പെടുത്തി സംവരണ പരിധിയിൽ കൊണ്ടുവരാനാണു നീക്കം നടക്കുന്നത്. 16 ശതമാനം മറാഠാ സംവരണം റദ്ദാക്കിയ സുപ്രിംകോടതി വിധി മറികടക്കാനാണ് പുതിയ വ്യവസ്ഥകളുമായി ഓർഡിനൻസ് വരുന്നത്.

Summary: Martha quota protest leader Manoj Jarange Patil ended his protest today after the Maharashtra government accepted all his demands

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News