ബിഹാറിലെ എസ്‌ഐആറില്‍ നടന്നത് വന്‍ ക്രമക്കേട്; സംസ്ഥാന വ്യാപകമായി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും: ദീപാങ്കര്‍ ഭട്ടാചാര്യ

ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി തുടരുന്നതില്‍ വിശ്വാസനീയത ഇല്ലെന്നും ഭട്ടാചാര്യ

Update: 2026-09-26 11:47 GMT

ന്യൂഡല്‍ഹി: ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി തുടരുന്നതില്‍ വിശ്വാസനീയത ഇല്ലെന്ന് സിപിഐഎംല്‍ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ. രാജ്യം ഒന്നാകെ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുന്നുവെന്നും ഭട്ടാചാര്യ പ്രതികരിച്ചു.

ബിഹാറിലെ എസ്‌ഐആറില്‍ വന്‍ ക്രമക്കേട് നടന്നു. ഇതിനെതിരെ സംസ്ഥാന വ്യാപകമായി വന്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനാണ് തീരുമാനം. സംസ്ഥാനത്ത് എസ്‌ഐആര്‍ നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പേ പലരെയും വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം ഗ്യാനേഷ് കുമാറിന്റെ രാജി ലക്ഷ്യമിട്ട് സെപ്റ്റംബര്‍ 30ന് ഇന്‍ഡ്യ സഖ്യം യോഗം ചേരും. കോണ്‍സ്റ്റിട്യൂഷന്‍ ക്ലബ്ബിലാണ് യോഗം. ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിപക്ഷ പാര്‍ട്ടികളുടെ ഏകോപനത്തിന് ഒരുങ്ങുകയാണ് സിപിഎം. ടിഎംസി മേധാവിയും മുന്‍ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയെ സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി എം.എ ബേബി ഫോണില്‍ വിളിച്ചു.

Advertising
Advertising

ആം ആദ്മി പാര്‍ട്ടി മേധാവിയും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളുമായുള്ള ബേബിയുടെ കുടിക്കാഴ്ച നാളെ ഡല്‍ഹിയില്‍ നടക്കും. സിജെപിക്കും ബേബി കത്തയച്ചിട്ടുണ്ട്.

വിപുലമായ പ്രതിഷേധ പരിപാടികളാണ് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഗ്യാനേഷ് കുമാര്‍ രാജിവെച്ചില്ലെങ്കില്‍ ജന്തര്‍ മന്തറില്‍ വീണ്ടും പ്രക്ഷോഭം ഉണ്ടാകുമെന്നാണ് സിജെപി നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഇതിനിടെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ ആരോപണങ്ങളില്‍ എന്‍ഡിഎയില്‍ അമര്‍ഷം പുകയുകയാണ്.

വിശദീകരണം ആവശ്യപ്പെട്ട് എല്‍ജെപിക്ക് പിന്നാലെ ടിഡിപിയും ആര്‍എല്‍എമ്മും രംഗത്തെത്തി. ചോദ്യങ്ങള്‍ ഉയരുമ്പോള്‍ മറുപടി നല്‍കണമെന്ന് കമ്മീഷനോട് ടിഡിപി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തരുതെന്ന് കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന്‍ ഇന്നലെ പറഞ്ഞിരുന്നു. 

Full View

Tags:    

Writer - രാഗേന്ദു​ പി.ആർ

contributor

Web Journalist

Editor - രാഗേന്ദു​ പി.ആർ

contributor

Web Journalist

By - Web Desk

contributor

Similar News