കശ്മീര്‍ ജനതക്ക് ക്ഷമ നശിക്കുന്ന ദിവസം നിങ്ങള്‍ ഇല്ലാതാവും; കേന്ദ്രത്തിന് മുന്നറിയിപ്പുമായി മെഹബൂബ മുഫ്തി

'ക്ഷമ കൈവിടാതിരിക്കാന്‍ നല്ല ധൈര്യം ആവശ്യമാണ്. എന്തൊക്കെയാണ് കശ്മീരിലെ ജനങ്ങള്‍ സഹിക്കുന്നത്. അവരുടെ ക്ഷമ നശിക്കുന്ന ദിവസം പിന്നെ നിങ്ങളുണ്ടാവില്ല. ഞാന്‍ നിങ്ങളോട് ആവര്‍ത്തിച്ച് പറയുന്നു. ഞങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്. യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ നിങ്ങള്‍ തയ്യാറാവണം'

Update: 2021-08-22 05:23 GMT

അഫ്ഗാനിസ്ഥാനിലെ യു.എസ് സേനയുടെ പിന്‍മാറ്റത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പാഠം പഠിക്കണമെന്ന് പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി. 'ജമ്മുകശ്മീര്‍ ജനതക്ക് ക്ഷമ നശിക്കുന്ന ദിവസം നിങ്ങള്‍ ഇല്ലാതാവും'-മെഹബൂബ പറഞ്ഞു. കുല്‍ഗാമില്‍ സംഘടിപ്പിക്കപ്പെട്ട റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

'ക്ഷമ കൈവിടാതിരിക്കാന്‍ നല്ല ധൈര്യം ആവശ്യമാണ്. എന്തൊക്കെയാണ് കശ്മീരിലെ ജനങ്ങള്‍ സഹിക്കുന്നത്. അവരുടെ ക്ഷമ നശിക്കുന്ന ദിവസം പിന്നെ നിങ്ങളുണ്ടാവില്ല. ഞാന്‍ നിങ്ങളോട് ആവര്‍ത്തിച്ച് പറയുന്നു. ഞങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്. യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ നിങ്ങള്‍ തയ്യാറാവണം'-മെഹബൂബ പറഞ്ഞു.

Advertising
Advertising

നിയമവിരുദ്ധമായും ഭരണഘടനാ വിരുദ്ധമായും നിങ്ങള്‍ കവര്‍ന്നെടുത്തത് ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയാണ്. അത് പുനഃസ്ഥാപിക്കാന്‍ തയ്യാറാവണം. ഈ തെറ്റ് തിരുത്തണം, അല്ലെങ്കില്‍ അത് വളരെ വൈകിപ്പോവുമെന്നും മെഹബൂബ പറഞ്ഞു.

യു.എസ് സേനയെ അഫ്ഗാനിസ്ഥാനില്‍ നിന്ന് പറഞ്ഞയക്കുന്നതില്‍ താലിബാന്‍ വിജയിച്ചു. ഇപ്പോള്‍ ലോകം അവരുടെ പെരുമാറ്റം നിരീക്ഷിക്കുകയാണ്. ലോകം എതിരാവുന്ന ഒരു പ്രവര്‍ത്തനവും നടത്തരുതെന്ന് താലിബാനോട് അഭ്യര്‍ത്ഥിക്കുകയാണെന്നും തോക്കുകളുടെ കാലം അവസാനിച്ചെന്നും മെഹ്ബൂബ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News