അജ്മീറിൽ ദലിത് വിദ്യാർഥിയെ ക്രൂരമായി മർദിച്ചു; ദേഹത്ത് മൂത്രമൊഴിച്ചതായും പരാതി

ഫോണിൽ റീൽ ചിത്രീകരിക്കുന്ന സമയത്ത് 10-12 പേർ വടിയുമായി അടുത്തുവന്നെന്നാണ് പരാതിയില്‍ പറയുന്നത്

Update: 2024-01-30 07:02 GMT
Editor : ലിസി. പി | By : Web Desk

അജ്മീർ: രാജസ്ഥാനിലെ അജ്മീറിൽ ഒരുസംഘം ആളുകൾ ദലിത് വിദ്യാർഥിയെ ക്രൂരമായി മർദിച്ചതായും ദേഹത്തേക്ക് മൂത്രമൊഴിച്ചതായും പരാതി. 10-12 യുവാക്കളുടെ സംഘമാണ് പത്താംക്ലാസുകാരനെ മർദിച്ചത്. സംഭവത്തിന്റെ വീഡിയോ പ്രതികൾ സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. വീഡിയോ വൈറലായതിന് പിന്നാലെ സംഭവത്തിൽ വ്യാപക പ്രതിഷേധമുയർന്നു.

സംഭവത്തിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പൊലീസിന് പരാതി. ഈ മാസം 26 നാണ് സംഭവം നടന്നത്. എന്നാൽ വീഡിയോ പുറത്ത് വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. താൻ ഫോണിൽ റീൽ ചിത്രീകരിക്കുന്ന സമയത്ത് 10-12 പേർ വടിയുമായി അടുത്തുവന്നെന്നും തന്നെ മർദിക്കാൻ തുടങ്ങിയെന്നും പരാതിയിൽ പറയുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. മർദനത്തിന്റെ ഇടയിൽ മർദിച്ചവരിൽ ചിലർ തന്റെ ദേഹത്തേക്ക് മൂത്രമൊഴിച്ചതായും പരാതിയിലുണ്ട്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News