മുംബൈയിൽ മെക്സിക്കൻ വനിതാ ഡി.ജെയെ നിരന്തരം ബലാത്സം​ഗം ചെയ്തു; മാനേജർ അറസ്റ്റിൽ

ദൃശ്യങ്ങൾ പകർത്തി പിന്നീട് ഇതുകാട്ടി ബ്ലാക്ക് മെയിൽ ചെയ്തതായും യുവതി പറയുന്നു.

Update: 2023-12-02 09:24 GMT

മുംബൈ: മെക്സിക്കൻ സ്വദേശിനിയായ ഡിസ്ക് ജോക്കി (ഡി.ജെ)യെ നിരന്തരം ബലാത്സം​ഗം ചെയ്ത് മാനേജർ. 31കാരിയായ യുവതിയാണ് ബലാത്സം​ഗത്തിന് ഇരയായത്. സംഭവത്തിൽ ഡി.ജെ കൂടിയായ 35കാരൻ അറസ്റ്റിലായി. ഇരയായ യുവതി കഴിഞ്ഞയാഴ്ച നൽകിയ പരാതിയിലാണ് നടപടിയെന്ന് ബാന്ദ്ര പൊലീസ് പറഞ്ഞു.

2019 മുതൽ പല സ്ഥലങ്ങളിലെത്തിച്ച് ഇയാൾ തന്നെ ബലാത്സം​ഗം ചെയ്തെന്ന് പരാതിയിൽ പറയുന്നു. നിലവിൽ മുംബൈയിൽ താമസിക്കുന്ന യുവതി 2017ൽ സോഷ്യൽമീഡിയയിലൂടെയാണ് പ്രതിയുമായി പരിചയപ്പെടുന്നത്. സൗഹൃ​ദത്തിലായ ശേഷം, 2019 ജൂലൈയിൽ പ്രതി ഇയാളുടെ വീട്ടിൽ വച്ച് തന്നെ ലൈം​ഗികമായി പീഡിപ്പിച്ചു. അതിനു ശേഷം പലതവണ ബലാത്സം​ഗം തുടരുകയായിരുന്നെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

Advertising
Advertising

വിസമ്മതിച്ചാൽ ജോലിയിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രതി തന്നെ ലൈം​ഗികബന്ധത്തിന് നിർബന്ധിക്കാറുണ്ടായിരുന്നുവെന്നും ഈ ദൃശ്യങ്ങൾ പകർത്തി പിന്നീട് ഇതുകാട്ടി ബ്ലാക്ക് മെയിൽ ചെയ്തതായും യുവതി പറഞ്ഞതായി പൊലീസ് ഉദ്യോ​ഗസ്ഥൻ വ്യക്തമാക്കി.

പ്രതി തനിക്ക് അശ്ലീല ചിത്രങ്ങൾ അയച്ചുതരാറുണ്ടെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. 2020ൽ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിട്ടും അയാൾ ഈ യുവതിക്ക് അശ്ലീല സന്ദേശങ്ങളും വീഡിയോകളും അയയ്‌ക്കുകയും ലൈംഗിക ആവശ്യം ഉന്നയിക്കുകയും ചെയ്‌തു- പൊലീസുകാരൻ പറഞ്ഞു.

പരാതിയുടെ അടിസ്ഥാനത്തിൽ, ഐപിസി 376 (ബലാത്സംഗം), 377 (പ്രകൃതിവിരുദ്ധ ലൈംഗികത), 354 (സ്ത്രീത്വത്തെ അപമാനിക്കാനുള്ള ബലപ്രയോ​ഗം), 506 (ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. പ്രതിക്കെതിരെ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News