'140 കോടി ഇന്ത്യക്കാരുടെയും നല്ല ആരോഗ്യത്തിനും ക്ഷേമത്തിനുമായി പ്രാർഥിച്ചു'; തിരുമല ക്ഷേത്രത്തിൽ ദർശനം നടത്തി മോദി

പ്രാർഥനയ്ക്ക് ശേഷം പുരോഹിതരുടെ അനുഗ്രഹവും തേടിയാണ് പ്രധാനമന്ത്രി മടങ്ങിയത്.

Update: 2023-11-27 11:09 GMT

ഹൈദരാബാദ്: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കടക്കുന്ന തെലങ്കാനയിൽ പ്രചാരണത്തിനിടെ ആന്ധ്രാപ്രദേശിലെ പ്രശസ്തമായ തിരുമല ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി ന​രേന്ദ്രമോദി. 140 കോടി ഇന്ത്യക്കാരുടെയും നല്ല ആരോഗ്യത്തിനും ക്ഷേമത്തിനും സമൃദ്ധിക്കുമായി പ്രാർഥന നടത്തിയതായി സമൂഹമാധ്യമമായ എക്സിൽ ചിത്രങ്ങൾ പങ്കുവച്ച് മോദി കുറിച്ചു.

പ്രാർഥനയ്ക്ക് ശേഷം പുരോഹിതരുടെ അനുഗ്രഹവും തേടിയാണ് പ്രധാനമന്ത്രി മടങ്ങിയത്. ഞായറാഴ്ച രാത്രി ആന്ധ്രയിലെത്തിയ മോദിയെ വിമാനത്താവളത്തിൽ ഗവർണർ എസ്. അബ്ദുൽ നസീറും മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഢിയും ചേർന്ന് സ്വീകരിച്ചു. ഞായറാഴ്ച തെലങ്കാനയിലെ നിർമൽ ജില്ലയിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പ​ങ്കെടുത്ത പ്രധാനമന്ത്രി, ഭരണകക്ഷിയായ ബിആർഎസ് പാവങ്ങളുടെ ശത്രുവാണെന്ന് വിമർശിച്ചിരുന്നു.

Advertising
Advertising

തിങ്കളാഴ്ച രണ്ട് തെരഞ്ഞെടുപ്പ് പ്രചാരണ പൊതുപരിപാടികളിൽ പ​ങ്കെടുക്കുന്ന മോദി വൈകീട്ട് അഞ്ചിന് ഹൈദരാബാദിൽ റോഡ് ഷോയും നടത്തുമെന്ന് ബി.ജെ.പി ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു. നവംബർ 30നാണ് തെലങ്കാനയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. മറ്റ് നാല് സംസ്ഥാനങ്ങൾക്കൊപ്പം ഡിസംബർ മൂന്നിനാണ് വോട്ടെണ്ണൽ. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News