നടിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

നേരത്തേ ഈ കേസുമായി ബന്ധപ്പെട്ട് തമിഴ്നാട് കന്യാകുമാരി സ്വദേശിയായ മണികണ്ഠൻ ശങ്കറെ അറസ്റ്റ് ചെയ്തിരുന്നു

Update: 2021-11-29 15:56 GMT
Editor : Dibin Gopan | By : Web Desk

സിനിമ -സീരീയൽ നടിയുടെ മോർഫ് ചെയ്ത വ്യാജ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ.22 കാരനായ ഡൽഹി സാഗർപൂർ സ്വദേശി ഭാഗ്യരാജിനെയാണു പ്രത്യേക സംഘം ഡൽഹിയിൽ നിന്നും അറസ്റ്റ് ചെയ്തത്. നേരത്തേ ഈ കേസുമായി ബന്ധപ്പെട്ട് തമിഴ്നാട് കന്യാകുമാരി സ്വദേശിയായ മണികണ്ഠൻ ശങ്കറെ അറസ്റ്റ് ചെയ്തിരുന്നു.

എഡിജിപി മനോജ് എബ്രഹാമിന്റെ നിർദ്ദേശാനുസരണം സിറ്റി പൊലീസ് കമീഷണർ ബൽറാംകുമാർ ഉപാദ്ധ്യായയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുണ്ടാക്കി അതുവഴിയാണ് ഇവർ ചിത്രങ്ങൾ പ്രചരിപ്പിച്ചത്. നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരുടെ അറസ്റ്റ്.

പ്രതികളെ പിടികൂടിയതിൽ സന്തോഷമുെണ്ടന്നു നടി പ്രതികരിച്ചു. ചലച്ചിത്ര രംഗത്തെ പല നടികൾക്കുമെതിരെ ഇത്തരത്തിലുള്ള അതിക്രമങ്ങൾ നടക്കുന്നുണ്ടെന്നും നടി കൂട്ടിച്ചേർത്തു.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News