ഓടുന്ന ട്രെയിനിലെ പാൻട്രി കാറിൽ യുവതിയെ ബലാത്സംഗം ചെയ്തു; ജീവനക്കാരൻ അറസ്റ്റിൽ

മധ്യപ്രദേശിലെ ഇടാർസി സ്റ്റേഷനു സമീപം യശ്വന്ത്പുർ- നിസാമുദ്ദീൻ സംപർക്ക് ക്രാന്തി എക്‌സ്പ്രസിലാണ്‌ സംഭവം

Update: 2022-02-12 12:14 GMT

ഓടുന്ന ട്രെയിനിലെ പാന്‍ട്രി കാറില്‍ ഇരുപത്തിയൊന്നുകാരിയെ ബലാത്സംഗം ചെയ്ത ജീവനക്കാരന്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ഇടാര്‍സി സ്റ്റേഷനു സമീപം യശ്വന്ത്പുര്‍- നിസാമുദ്ദീന്‍ സംപര്‍ക്ക് ക്രാന്തി എക്‌സ്പ്രസിലാണ്‌ സംഭവം.

റിസര്‍വേഷനില്ലാതെ എ.സി കോച്ചില്‍ കയറിയ യുവതിയോട് റെയില്‍വെ ജീവനക്കാരന്‍ ജനറല്‍ കോച്ചിലേക്കു മാറാന്‍ നിര്‍ദേശിച്ചെങ്കിലും പാന്‍ട്രി കാറിലേക്കു പോവുകയായിരുന്നു. ഇവിടെവെച്ചാണ് പാന്‍ട്രി ജീവനക്കാരന്‍ യുവതിയെ ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു. 

സംഭവത്തിനു പിന്നാലെ ഭോപ്പാലില്‍ ഇറങ്ങിയ യുവതി റെയില്‍വെ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. ട്രെയിന്‍ നിര്‍ത്തിയിട്ട് വെന്‍ഡര്‍മാരെ ചോദ്യം ചെയ്‌തെങ്കിലും പൊലീസിന് പ്രതിയെ കണ്ടെത്താനായില്ല. പിന്നീട് ഝാന്‍സി സ്റ്റേഷനില്‍വെച്ചാണ് ഇയാള്‍ പിടിയിലായത്.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News