റിലയൻസ് മേധാവി മുകേഷ് അംബാനിക്ക് ഇനി ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ധനകാര്യമന്ത്രി നിർമല സീതാരാമൻ തുടങ്ങിയവർക്കാണ് നിലവിൽ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ നൽകുന്നത്.

Update: 2022-09-29 13:50 GMT
Advertising

മുംബൈ: റിലയൻസ് ഗ്രൂപ്പ് മേധാവി മുകേഷ് അംബാനിയുടെ സുരക്ഷ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇസഡ് പ്ലസ് കാറ്റഗറിയിലേക്ക് ഉയർത്തി. അദ്ദേഹത്തിന് സുരക്ഷാ ഭീഷണിയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ വർധിപ്പിച്ചതെന്ന് 'ഇന്ത്യാ ടുഡെ' റിപ്പോർട്ട് ചെയ്തു.

മുകേഷ് അംബാനിക്ക് നേരത്തെ തന്നെ ഇസഡ് കാറ്റഗറി സുരക്ഷ നിലവിലുണ്ടായിരുന്നു. കഴിഞ്ഞ വർഷം അദ്ദേഹത്തിന്റെ വീടിന് സമീപത്തുവെച്ച് സ്‌ഫോടക വസ്തുക്കൾ നിറച്ച കാർ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് അംബാനിയുടെ സുരക്ഷ വർധിപ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മുന്നിൽ നിർദേശമുണ്ടായിരുന്നു.

സുരക്ഷാ ഭീഷണികൾ വിലയിരുത്തി എക്‌സ്, വൈ, ഇസഡ്, ഇസഡ് പ്ലസ്, എസ്പിജി തുടങ്ങിയ വ്യത്യസ്ത കാറ്റഗറിയിലാണ് സുരക്ഷ ഏർപ്പെടുത്തുന്നത്. ഏറ്റവും ഉയർന്ന രണ്ടാമത്തെ സുരക്ഷാ പരിരക്ഷയാണ് ഇസഡ് പ്ലസ്. 10 എൻഎസ്ജി കമാൻഡോകൾ അടക്കം 55 ഉദ്യോഗസ്ഥരാണ് സുരക്ഷയൊരുക്കുക. ഒരോ കമാൻഡോകളും ആയോധന കലകളിലും നിരായുധ പോരാട്ടങ്ങളിലും പരിശീലനം ലഭിച്ചവരായിരിക്കും.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News