വൈഫൈ പാസ്‍വേര്‍ഡ് നൽകിയില്ല; 17 കാരനെ കുത്തിക്കൊന്നു

സംഭവത്തില്‍ രണ്ടുപേരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു

Update: 2022-11-02 10:28 GMT
Editor : ലിസി. പി | By : Web Desk

മുംബൈ: വൈഫൈ പാസ്‍വേര്‍ഡ് ചോദിച്ചിട്ട് നൽകാത്തതിന് 17 കാരനെ കുത്തിക്കൊന്നു. സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി.വിശാൽ രാജ്  കുമാർ മൗര്യയാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞയാഴ്ച മുംബൈയിലെ കമോത്തേ പ്രദേശത്ത് കടയുടെ സമീപത്ത് നിൽക്കുകയായിരുന്നു വിശാൽ രാജ് കുമാർ മൗര്യ. ഈ സമയത്ത് അവിടെയെത്തിയ പ്രതികൾ വൈഫൈ പാസ് വേർഡ് നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ ഇത് നൽകാൻ തയ്യാറാകാത്തതതിനെ തുടർന്ന് മൂവരും തമ്മിൽ തർക്കമുണ്ടായി.ഇത് പിന്നീട് കയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു. ഇതിനിടയിൽ ഇരുവരും ചേർന്ന് വിശാലിനെ കുത്തുകയായിരുന്നു.

പ്രതികൾ ഓടി രക്ഷപ്പെട്ടു.വിശാലിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.  സംഭവം നടന്ന് മണിക്കൂറുകൾക്കകം മുംബൈ പൊലീസ് പ്രതികളെ പിടികൂടിയതായി വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News