തെലങ്കാനയിൽ മുസ്‌ലിം ഹോട്ടലുടമയ്ക്ക് ഹിന്ദുത്വരുടെ മർദനം, തടയാൻ ശ്രമിച്ച സഹോദരിയുടെ ഗർഭമലസി

ഗ്യാസ് സിലിണ്ടർ വിതരണക്കാരനുമായുണ്ടായ വാക്കുതർക്കത്തിനൊടുവിൽ ഹിന്ദുത്വർ ഇദ്ദേഹത്തെ ജയ് ശ്രീം മുഴക്കി മർദിക്കുകയായിരുന്നു

Update: 2023-05-25 14:29 GMT
Advertising

നർസാപൂർ : തെലങ്കാനയിലെ നർസാപൂരിൽ മുസ്‌ലിം ഹോട്ടലുടമയ്ക്ക് ഹിന്ദുത്വരുടെ മർദനം, തടയാൻ ശ്രമിച്ച സഹോദരിയുടെ ഗർഭമലസി. ഗ്യാസ് സിലിണ്ടർ വിതരണക്കാരനുമായുണ്ടായ വാക്കുതർക്കത്തിനൊടുവിൽ ഹിന്ദുത്വർ ഇദ്ദേഹത്തെ ജയ് ശ്രീം മുഴക്കി മർദിക്കുകയായിരുന്നു. മർദനം ചെറുക്കാൻ ശ്രമിച്ച സഹോദരിയുടെ ഗർഭം അലസിപ്പോയി. ഹിന്ദുത്വ വാച്ചും ഉപ്പസാലാ സർവകലാശാല പ്രഫസർ അശോക് സ്വയ്‌നടക്കമുള്ളവരും ഈ സംഭവം വീഡിയോ സഹിതം ട്വിറ്ററിൽ പങ്കുവെക്കുകയായിരുന്നു.

സംഭവത്തിൽ ബിജെപി കൗൺസിലറും ഇംറാനുമടക്കം 11 പേർക്കെതിരെ പൊലീസ് പിന്നീട്‌ കേസെടുത്തു. എന്നാൽ ഇംറാനെ മാത്രമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. മറ്റുള്ളവർക്ക് നോട്ടീസ് അയച്ചതായാണ് പൊലീസ് പറയുന്നത്.

സംഭവത്തിൽ മജ്‌ലിസ് ബച്ചാവോ തഹ്‌രീക് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടു. മുമ്പ് മുസ്ലിം പഴക്കച്ചവടക്കാർക്ക് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണമുണ്ടായിരുന്നു. തെലങ്കാനയിലെ സങ്കറെഡ്ഡി ജില്ലയിലെ പടഞ്ചെരുവിലാണ് സംഭവം നടന്നിരുന്നത്. ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ആക്രമണത്തിനിടെ പടഞ്ചെരുവിലെ വ്യാപാരികളെ സംഘം നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതായും ആരോപണമുണ്ട്. സംഭവത്തിൽ പഴക്കച്ചവടക്കാരുടെ പരാതിയിൽ കേസെടുത്തിരുന്നു. പ്രതികൾക്കെതിരെ ഐപിസി 324 (ആയുധങ്ങളുപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിക്കുക), 341 (തടഞ്ഞുവയ്ക്കൽ), 504 (സമാധാനം തകർക്കുക എന്ന ഉദ്ദേശത്തോടെയുള്ള ബോധപൂർവമായ അധിക്ഷേപം), 506 (ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരുന്നത്.

2023 ലെ തെലങ്കാന തെരഞ്ഞെടുപ്പിൽ ഭരണം പിടിക്കാൻ കഴിഞ്ഞ വർഷം നടന്ന ബിജെപി ദേശീയ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചിരുന്നു. ഹൈദരാബാദിന്റെ പേരുമാറ്റം, ചാർമിനാറിനോട് ചേർന്നുള്ള ശ്രീഭാഗ്യലക്ഷ്മി ക്ഷേത്രത്തെ മുൻ നിർത്തിയുള്ള നീക്കങ്ങൾ തുടങ്ങിയവയിലൂടെ സംസ്ഥാനം വലിയ പ്രകോപനം സൃഷ്ടിക്കാൻ ബിജെപി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പ്രവാചകനെ അധിക്ഷേപിച്ച കേസിൽ പാർട്ടി എംഎൽഎയായിരുന്ന രാജാസിംഗ് അറസ്റ്റിലായിരുന്നു. ഇയാളുടെ നേതൃത്വത്തിൽ രാമനവമി ദിനാചരണത്തോടനുബന്ധിച്ച് വലിയ പ്രകോപനങ്ങൾ നടന്നിരുന്നു.

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം മിഥാലി രാജ്, ജൂനിയർ എൻ.ടി.ആർ നിതിൻ കുമാർ റെഡ്ഡി അടക്കമുള്ള തെലങ്കാനയിലെ സെലിബ്രിറ്റികളുമായി കൂടിക്കാഴ്ച നടത്തി ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയും കരുക്കൾ നീക്കിയിരുന്നു.

Muslim hotel owner beaten up by Hindutva in Telangana, sister miscarried after trying to prevent it

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News