തമിഴ്‌നാട്ടിൽ മുസ്‌ലിം ലീഗിന് ഇരട്ടി മധുരം; മത്സരിച്ച രണ്ട് സീറ്റിലും വിജയിച്ചു

വാണിയമ്പാടി, പാപനാശം മണ്ഡലങ്ങളിലാണ് ലീഗ് സ്ഥാനാർത്ഥികൾ വിജയിച്ചത്

Update: 2026-05-04 14:55 GMT

എ.എം. ഷാജഹാൻ, സയ്യിദ് ഫാറൂഖ് ബാഷ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച രണ്ട് സീറ്റുകളിലും ഉജ്ജ്വല വിജയം നേടി ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്‌. വാണിയമ്പാടി, പാപനാശം മണ്ഡലങ്ങളിലാണ് ലീഗ് സ്ഥാനാർത്ഥികൾ വിജയിച്ചത്. 

വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് വാണിയമ്പാടിയിൽ മുസ്‌ലിം ലീഗ് സ്ഥാനാർത്ഥി സയ്യിദ് ഫാറൂഖ് ബാഷ വിജയിച്ചത്. വോട്ടെണ്ണലിന്റെ തുടക്കം മുതൽ വ്യക്തമായ ലീഡ് നിലനിർത്താൻ അദ്ദേഹത്തിന് സാധിച്ചു. നടൻ വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) സ്ഥാനാർത്ഥി സയ്യിദ് ബുർഹാനുദ്ദീനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. 2982 ആണ് ഫാറൂഖ് ബാഷയുടെ ഭൂരിപക്ഷം.

Advertising
Advertising

പാപനാശം മണ്ഡലത്തിൽ എ.എം. ഷാജഹാൻ ആണ് മുസ്ലിം ലീഗിനായി വിജയം നേടിയത്. ഡി.എം.കെ സഖ്യത്തിന്റെ കരുത്തിൽ മത്സരിച്ച ഷാജഹാൻ, ടി.വി.കെ സ്ഥാനാർത്ഥി അസറുദ്ദീൻ ഉസ്‌മാൻ അലിയെ പിന്നിലാക്കിയാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1065 ആണ് എ.എം. ഷാജഹാന്റെ ഭൂരിപക്ഷം. 

തമിഴ്‌നാട്ടിൽ ഡി.എം.കെ നേതൃത്വം നൽകുന്ന മുന്നണിയുടെ ഭാഗമായാണ് മുസ്ലിം ലീഗ് മത്സരിച്ചത്. സംസ്ഥാനത്ത് വിജയ് നയിക്കുന്ന ടി.വി.കെ വലിയ മുന്നേറ്റം നടത്തിയ സാഹചര്യത്തിലും തങ്ങളുടെ ഉറച്ച സീറ്റുകൾ നിലനിർത്താൻ ലീഗിന് കഴിഞ്ഞു എന്നത് രാഷ്ട്രീയമായി ശ്രദ്ധേയമാണ്. കേരളത്തിന് പുറമെ തമിഴ്‌നാട് നിയമസഭയിലും കരുത്ത് തെളിയിക്കാൻ കഴിഞ്ഞത് പാർട്ടിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. അതേസമയം തമിഴക രാഷ്ട്രീയത്തിൽ നിർണായക ശക്തിയായി നടൻ വിജയിയുടെ തമിഴക വെട്രി കഴകം മാറി. 110 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റ കക്ഷിയായി രാഷ്ട്രീയ നിരീക്ഷകരെപോലും ഞെട്ടിച്ചിരിക്കുകയാണ് വിജയ്. 

ശക്തമായ ഭരണവിരുദ്ധവികാരം ആഞ്ഞടിച്ച തെരഞ്ഞെടുപ്പിൽ, മുഖ്യമന്ത്രി എം.കെ സ്റ്റാലിനടക്കം തോറ്റു. ഒറ്റക്ക് ഭരിക്കാൻ ഭൂരിപക്ഷമില്ലാത്തതിനാൽ എഐഎഡിഎംകെയും വിജയിയും കൈകോർക്കുമോ എന്നതാണ് രാഷ്ട്രീയകേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വിജയ് മികച്ച ഭൂരിപക്ഷത്തിൽ ജയിച്ചു. ഡിഎംകെയ്ക്ക് സാധാരണയായി ലഭിക്കുന്ന ദലിത്, ക്രിസ്ത്യൻ, ന്യൂനപക്ഷ വോട്ടുകളിൽ വലിയ പങ്കും ഇത്തവണ വിജയ് നേടി. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News