വഖഫ് ബിൽ: ജെപിസി ജനാധിപത്യ മൂല്യങ്ങൾ ലംഘിച്ചുവെന്ന് മുസ്‌ലിം സംഘടനകൾ

മുസ്‌ലിം വ്യക്തിനിയമ ബോർഡ്, അഹ്ലെ ഹദീസ്, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് എന്നീ സംഘടനകളാണ് സംയുക്ത പ്രസ്താവനയിറക്കിയത്.

Update: 2025-01-28 17:14 GMT

ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റി ജനാധിപത്യ മൂല്യങ്ങൾ ലംഘിച്ചുവെന്ന് മുസ്‌ലിം സംഘടനകളുടെ സംയുക്ത പ്രസ്താവന. മുസ്‌ലിം വ്യക്തിനിയമ ബോർഡ്, അഹ്ലെ ഹദീസ്, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് എന്നീ സംഘടനകളാണ് സംയുക്ത പ്രസ്താവനയിറക്കിയിരിക്കുന്നത്.

ജെപിസി എല്ലാ ജനാധിപത്യ, ധാർമിക മൂല്യങ്ങളും ലംഘിച്ചു. ഭരണഘടനാപരമായ അവകാശങ്ങളെ അടിച്ചമർത്തി. ദശലക്ഷക്കണക്കിന് ആളുകളുടെ അഭിപ്രായങ്ങളും വികാരങ്ങളും അവഗണിച്ചു. പ്രതിപക്ഷ അംഗങ്ങളുടെ നിർദേശങ്ങൾ നിരസിച്ച് ബില്ലിന് അംഗീകാരം നൽകാനുള്ള ശിപാർശ ജനാധിപത്യവിരുദ്ധമാണെന്നും സംയുക്ത പ്രസ്താവനയിൽ പറയുന്നു.

വഖഫ് സ്വത്തുക്കൾ പിടിച്ചെടുക്കാനോ നശിപ്പിക്കാനോ ആരെയും അനുവദിക്കില്ല. ഉത്തരാഖണ്ഡിൽ നടപ്പാക്കിയ ഏക സിവിൽ കോഡ് പൗരന്മാരുടെ മൗലികാവകാശങ്ങൾക്കുമേലുള്ള കടന്നാക്രമണമാണ്. അവകാശലംഘങ്ങൾക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്നും നേതാക്കൾ പ്രസ്താവനയിൽ വ്യക്തമാക്കി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News