ഹെറോയിനുമായി മ്യാൻമർ പൗരൻ മിസോറാമിൽ പിടിയിൽ

മയക്കുമരുന്ന് വാഹനത്തിന്റെ രഹസ്യ അറയ്ക്കുള്ളിൽ നിന്നാണ് കണ്ടെത്തിയത്

Update: 2024-05-27 13:30 GMT
Advertising

ഐസ്‌വാൾ: 3.4 കിലോഗ്രാം ഹെറോയിനുമായി മ്യാൻമർ പൗരൻ മിസോറാമിൽ പിടിയിലായി. മിസോറാം പൊലീസിന്റെ സി.ഐ.ഡി വിഭാഗം പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. മ്യാൻമറിലെ തഹാൻ പ്രദേശത്ത് താമസിക്കുന്ന സി.ടി ലിയാന(25) ആണ് അറസ്റ്റിലായത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച വൈകുന്നേരമാണ് അന്വേഷണം ആരംഭിച്ചത്. ഐസ്വാൾ ജില്ലയിൽ ഇരുചക്രവാഹനത്തിൽ കടത്തുകയായിരുന്ന മയക്കുമരുന്ന് വാഹനത്തിന്റെ രഹസ്യ അറയ്ക്കുള്ളിൽ നിന്നാണ് കണ്ടെത്തിയത്. ഹെറോയിൻ ഉണ്ടെന്ന് സംശയിക്കുന്ന 311 സോപ്പ് കെയ്സുകളാണ് കണ്ടെടുത്തത്. വിദഗ്ധർ അത് പരിശോധിച്ചുവരികയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

രേഖകൾ പ്രകാരം ഇയാൾ മ്യാൻമർ നിവാസിയാണെന്നും അയൽരാജ്യത്തുനിന്ന് മയക്കുമരുന്ന് കടത്തിയതാണെന്നും കരുതുന്നതായി ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. മയക്കുമരുന്ന് കടത്തിന് പിന്നിൽ വലിയൊരു അന്താരാഷ്ട്ര റാക്കറ്റുണ്ടെന്നും ഇവർ ചരക്കുകൾ കൊണ്ടുപോകുന്നതിന് പ്രദേശവാസികളുടെ സഹായം സ്വീകരിക്കാറുണ്ടെന്നും ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News