നാഗാലാന്റ് വെടിവെപ്പ്; പ്രതികളെ ഉടന്‍ ശിക്ഷിക്കണമെന്ന് കൊന്യാക് സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷന്‍

കൂട്ടക്കൊലയില്‍ ഉള്‍പെട്ട 21 പാരാ സ്‌പെഷ്യല്‍ ഉദ്യോഗസ്ഥരെ ഉടന്‍ ശിക്ഷിക്കണമെന്നാണ് ആവശ്യം

Update: 2021-12-30 16:37 GMT

നാഗാലാന്‍ഡിലെ മോണ്‍ ജില്ലയില്‍ 14 ഗ്രാമീണരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഉള്‍പ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരെ ഉടന്‍ ശിക്ഷിക്കണമെന്ന് നാഗാ ഗോത്ര വിഭാഗമായ കൊന്യാക് സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷന്‍ (സിഎസ്ഒ) ആവശ്യപ്പെട്ടു.

14 കൊന്യാക് യുവാക്കളുടെ കൂട്ടക്കൊലയില്‍ ഉള്‍പ്പെട്ട 21 പാരാ സ്‌പെഷ്യല്‍ ഉദ്യോഗസ്ഥരെ ഉടന്‍ ശിക്ഷിക്കണമെന്നാണ് ആവശ്യം. സത്യത്തെ വളച്ചൊടിക്കാനുള്ള നീക്കങ്ങള്‍, കൊന്യാക്കിനെതിരെയുള്ള നടപടിയായായും   നീതി നിഷേധമായും കണക്കാക്കുമെന്ന് കൊന്യാക് യൂണിയന്‍ നല്‍കിയ പ്രസ്താവനയില്‍ പറയുന്നു.

ഡിസംബര്‍ 29 ന് അന്വേഷണ സംഘം ഒട്ടിങ്ങ് ഗ്രാമത്തിലെ സംഭവസ്ഥലം സന്ദര്‍ശിച്ചതില്‍ കൊന്യക് യൂണിയന്‍ സംശയം പ്രകടിപ്പിച്ചു. സാക്ഷികളുടെ  ചോദ്യം ചെയ്യലിലും അവര്‍ തൃപ്തരല്ല. അത്തരം സന്ദര്‍ശനം വെറും കണ്ണില്‍ പൊടിയിടലാണെന്ന് അവര്‍ പറയുന്നു.



Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News