'നമസ്കാരം ശക്തിപ്രകടനമാക്കരുത്': ഹരിയാന മുഖ്യമന്ത്രി

'ആര്‍ക്കെങ്കിലും പൊതുവിടങ്ങളില്‍ നമസ്കാരം നിര്‍വ്വഹിക്കണമെന്നുണ്ടെങ്കില്‍ മുന്‍കൂട്ടി അനുമതി വാങ്ങിയിരിക്കണം'

Update: 2021-12-31 14:29 GMT
Editor : ijas
Advertising

ശക്തി തെളിയിക്കാന്‍ വേണ്ടി നമസ്കാരം നിര്‍വ്വഹിക്കേണ്ടെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഘട്ടര്‍. തുറസായ സ്ഥലങ്ങളില്‍ നമസ്കാരം നിര്‍വ്വഹിക്കാന്‍ മുന്‍കൂട്ടി അനുമതി വാങ്ങണമെന്നും മനോഹര്‍ലാല്‍ ഘട്ടര്‍ കൂട്ടിച്ചേര്‍ത്തു.

'നമസ്കാരം എന്നത് സ്വകാര്യമായ ഇബാദത്ത്(പ്രാര്‍ത്ഥന) ആണ്. അത് വീട്ടിലോ പള്ളിയിലോ വെച്ച് നിര്‍വ്വഹിക്കാം. ആര്‍ക്കെങ്കിലും പൊതുവിടങ്ങളില്‍ നമസ്കാരം നിര്‍വ്വഹിക്കണമെന്നുണ്ടെങ്കില്‍ മുന്‍കൂട്ടി അനുമതി വാങ്ങിയിരിക്കണം', ഘട്ടര്‍ പറഞ്ഞു.

ഹരിയാനയിലെ വിവിധ ഭാഗങ്ങളില്‍ നമസ്കാരം തടസ്സപ്പെടുത്തിയ വാര്‍ത്തയോടും ഘട്ടര്‍ പ്രതികരിച്ചു. ഇരുവിഭാഗങ്ങളെയും അധികാരികള്‍ വിളിച്ചുചേര്‍ത്ത് പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നാണ് ഘട്ടര്‍ മറുപടി നല്‍കിയത്. ഹരിയാനയിലെ പട്ടൌഡയില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ ചില ഹിന്ദു സംഘടനകള്‍ തടസ്സപ്പെടുത്താന്‍ നടത്തിയ ശ്രമത്തെ 'നിര്‍ഭാഗ്യകരം' എന്നും മുഖ്യമന്ത്രി വിശേഷിപ്പിച്ചു.

അടുത്തിടെ ഹരിയാനയില്‍ വെള്ളിയാഴ്ച്ച ജുമുഅ നമസ്കാരത്തിനുള്ള അനുമതി ജില്ലാ ഭരണകൂടം പിന്‍വലിച്ചിരുന്നു. വെള്ളിയാഴ്ച പ്രാർഥനക്കായി അനുമതിയുള്ള 37 സ്ഥലങ്ങളിൽ എട്ടെണ്ണത്തിന്‍റെ അനുമതിയാണ്​ പിൻവലിച്ചത്.​ ബ​ജ്​​റം​ഗ്​​ദ​ൾ പ്ര​വ​ർ​ത്ത​ക​ർ എല്ലാ വെള്ളിയാഴ്ചയും നമസ്കാരം തടസ്സപ്പെടുത്തുന്നത് പതിവായതിനെ തുടര്‍ന്നാണ് അനുമതി പിന്‍വലിച്ചതെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ വിശദീകരണം. തുറസായ സ്ഥലങ്ങളിൽ ജുമുഅ നമസ്‌കാരം അനുവദിക്കാനാവില്ലെന്ന് മുഖ്യമന്ത്രിയായ മനോഹർലാൽ ഘട്ടറും വ്യക്തമാക്കിയിരുന്നു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News