ദേശീയ പ്രസിഡന്റിന്റെ അറസ്റ്റ് അപലപനീയം; എസ് ഡി പി ഐ
വിയോജിപ്പുകളെയും രാഷ്ട്രീയ എതിരാളികളെയും അടിച്ചമര്‍ത്താനുള്ള പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമാണ് അറസ്റ്റെന്ന് ദേശീയ വൈസ് പ്രസിഡന്റ്
കോഴിക്കോട്: എസ് ഡി പി ഐ ദേശീയ പ്രസിഡന്റ് എം.കെ ഫൈസിയെ ഡല്‍ഹിയില്‍ അറസ്റ്റുചെയ്ത ഇഡി നടപടി അപലപനീയമാണെന്ന് പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫി. വിയോജിപ്പുകളെയും രാഷ്ട്രീയ എതിരാളികളെയും അടിച്ചമര്‍ത്താനുള്ള പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമാണ് അറസ്റ്റ്. വിയോജിപ്പിന്റെ ശബ്ദം അടിച്ചമര്‍ത്താനുള്ള കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ നടപടിയുടെ ഭാഗമാണിത്.
വ്യാജ കുറ്റങ്ങള്‍ ചുമത്തി ജനാധിപത്യ എതിരാളികളെ ഭീഷണിപ്പെടുത്തുകയും അടിച്ചമര്‍ത്തുകയും ചെയ്യുക എന്നത് മര്‍ദ്ദക ഭരണകൂടത്തിന്റെ അജണ്ടയുടെ ഭാഗമാണ്. കിരാതമായ വഖ്ഫ് ഭേദഗതി ബില്ലിനെതിരെ രാജ്യമെമ്പാടും ഉയര്‍ന്നു വന്ന പ്രതിഷേധത്തിന്റെയും പ്രക്ഷോഭത്തിന്റെയും മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന എസ്ഡിപിഐയോട് ഭരണകൂടം അസഹിഷ്ണുത പുലര്‍ത്തുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ് അറസ്റ്റ്.
ഇത്തരം അടിച്ചമര്‍ത്തലുകള്‍ക്കും ജനാധിപത്യ വിരുദ്ധ നീക്കങ്ങള്‍ക്കുമെതിരെ പോരാടുമെന്ന് എസ്ഡിപിഐ വ്യക്തമാക്കി.