1946ലെ നാവിക കലാപം; സ്വാതന്ത്ര്യസമര ചരിത്രത്തിലെ അവിസ്മരണീയ അധ്യായം

1946 ഫെബ്രുവരി 18ന് എറ്റവും താഴേത്തട്ടിലുള്ള നാവികസേനാ ജീവനക്കാർക്കിടയിലാണ് പ്രക്ഷോഭം ആരംഭിച്ചത്. ഭക്ഷണവും മെച്ചപ്പെട്ട ജീവിത സാഹചര്യവുമായിരുന്നു സമരത്തിന്റെ പ്രാഥമിക ആവശ്യങ്ങൾ.

Update: 2022-08-14 01:27 GMT

മുംബൈ: ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ സുപ്രധാനമായ സംഭവങ്ങളിലൊന്നാണ് 1946ലെ നാവിക സേനാ കലാപം. റോയൽ ഇന്ത്യൻ നേവിയിലെ ഇന്ത്യൻ അംഗങ്ങൾ ബോംബെയിലാരംഭിച്ച മുന്നേറ്റം കരയിലും കടലിലുമായി ബ്രിട്ടീഷ് ഇന്ത്യയിലെങ്ങും പടർന്നു പിടിച്ചു.

ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാട്ടത്തിന് കരുത്തുപകർന്ന പോരാട്ടങ്ങളിലൊന്നായിരുന്നു 1946 ലെ നാവിക സേനാ കലാപം. 1946 ഫെബ്രുവരി 18ന് എറ്റവും താഴേത്തട്ടിലുള്ള നാവികസേനാ ജീവനക്കാർക്കിടയിലാണ് പ്രക്ഷോഭം ആരംഭിച്ചത്. ഭക്ഷണവും മെച്ചപ്പെട്ട ജീവിത സാഹചര്യവുമായിരുന്നു സമരത്തിന്റെ പ്രാഥമിക ആവശ്യങ്ങൾ. കോൺഗ്രസും ലീഗും കലാപത്തെ തള്ളിപ്പറഞ്ഞപ്പോൾ കമ്യൂണിസ്റ്റ് പാർട്ടി മാത്രമാണ് പിന്തുണച്ചത്. ബോംബെയിൽ തുടങ്ങിയ പ്രക്ഷോഭം കറാച്ചിയിലേക്കും കൊൽക്കത്തയിലേക്കും പടർന്നു. റോയൽ ഇന്ത്യൻ നേവിയിലെ മറ്റു ഉദ്യോഗസ്ഥരും പൊലീസ് സേനയിലുള്ളവരും പ്രക്ഷോഭത്തിൽ പങ്കു ചേർന്നു.

Advertising
Advertising

സമരം ചെയ്യുന്ന ഇന്ത്യൻ നാവികർ സ്വയം ഇന്ത്യൻ നാഷനൽ നേവി എന്ന് വിളിച്ചു. ഇടംകൈകൊണ്ട് ബ്രിട്ടീഷ് മേലുദ്യോഗസ്ഥർക്ക് സല്യൂട്ട് നൽകി. ആജ്ഞകൾ ധിക്കരിച്ചു. പ്രക്ഷോഭകരുടെ നിയന്ത്രണത്തിലുള്ള കപ്പലുകളിൽ കോൺഗ്രസിന്റെയും മുസ്‌ലിം ലീഗിന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും പതാകകൾ ഒരുമിച്ച് പാറി. സമരസമിതി നേതാവ് എം.എസ് ഖാനും വല്ലഭായി പട്ടേലും തമ്മിലുണ്ടായ ചർച്ചയ്‌ക്കൊടുവിൽ ആരെയും നിയമനടപടിക്ക് വിധേയരാക്കില്ലെന്ന ഉറപ്പിൽ ഇന്ത്യൻ നാവികർ സമരം പിൻവലിച്ചു. എന്നാൽ ആ ഉറപ്പ് പാലിക്കപ്പെട്ടില്ല, പ്രക്ഷോഭകർ അറസ്റ്റ് ചെയ്യപ്പെട്ടു. 476 നാവികരെ കോർട്ട് മാർഷൽ ചെയ്ത് പുറത്താക്കി. സ്വാതന്ത്ര്യത്തിന് ശേഷം ഇവരിലൊരാളും ഇന്ത്യയുടെയോ പാകിസ്ഥാന്റെയോ നാവികസേനകളിൽ പ്രവേശിച്ചില്ല എന്നതും ചരിത്രം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News