‘മോദി,മോദി,മോദി’..56 മിനുട്ടിൽ എട്ട് തവണ, ബജറ്റ് പ്രസംഗത്തിൽ മോദിയെ നിറച്ച് നിർമലാ സീതാരാമൻ

തമിഴ് കവികളെയും ചിന്തകരെയൊന്നും മന്ത്രി ഇക്കുറി ബജറ്റിൽ പരാമർശിച്ചില്ല

Update: 2024-02-01 12:51 GMT

56 മിനുട്ടിന്റെ വലുപ്പം മാത്രമെ ഉണ്ടായിരുന്നുള്ളു കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന്റെ ആറാമത്തെ ബജറ്റിന്. റിലാക്സ് ചെയ്ത അവതരിപ്പിച്ച ആ ബജറ്റിൽ എട്ട് തവണയാണ് അവർ മോദിയെന്ന പേര് ആവർത്തിച്ചത്. നിർമല അവതരിപ്പിച്ച ഏറ്റവും ചെറിയ ബജറ്റ് കൂടിയായിരുന്നു ഇത്.

മുൻ ബജറ്റ് പ്രസംഗങ്ങളിൽ നിന്നെല്ലാം വിത്യസ്തമായി തമിഴ് കവികളെയും ചിന്തകരെയും നിർമല സീതാരാമൻ ഇക്കുറി പരാമർശിച്ചില്ല. പക്ഷേ പ്രധാനമന്ത്രി മോദിയെ എട്ട് തവണയാണ് അവർ പരാമർശിച്ചതെന്ന് മിഡ് ഡേ റിപ്പോർട്ട് ചെയ്യുന്നു.

സീതാരാമൻ്റെ ഏറ്റവും ചെറിയ ബജറ്റ് പ്രസംഗമായിരുന്നു ഇക്കുറി. 2020-ലാണ്  ഏറ്റവും നീണ്ട ബജറ്റ് പ്രസംഗം നടത്തിയത്. രണ്ട് മണിക്കൂറും നാൽപ്പത് മിനുട്ടുമായിരുന്നു ആ ബജറ്റ് പ്രസംഗത്തിന്റെ ദൈർഘ്യം.

Advertising
Advertising

2019 ൽ രണ്ട് മണിക്കൂറും 17 മിനു​ട്ടും നീണ്ടുനിന്നു. 2021-ൽ, ഒരു മണിക്കൂറും 50 മിനുട്ടുമായിരുന്നു ബജറ്റ് പ്രസംഗം. 2022-ൽ 92 മിനു​ട്ടും 2023-ൽ 87 മിനു​ട്ടും ആ പ്രസംഗം നീണ്ടുനിന്നു.

ഇടക്കാല ബജറ്റോടെ തുടര്‍ച്ചയായി ആറ് ബജറ്റുകള്‍ അവതരിപ്പിച്ചുവെന്ന നേട്ടമാണ് നിര്‍മലയുടെ പേരിനൊപ്പം ചേരുന്നത്. അഞ്ച് ബജറ്റുകള്‍ അവതരിപ്പിച്ച അരുണ്‍ ജെയ്റ്റലി, മന്‍മോഹന്‍ സിംഗ്, പി.ചിദംബരം, യശ്വന്ത് സിന്‍ഹ എന്നിവരുടെ റെക്കോഡുകളും നിര്‍മല മറികടന്നു. അഞ്ച് സമ്പൂര്‍ണ ബജറ്റുകളും ഒരു ഇടക്കാല ബജറ്റും അവതരിപ്പിച്ച തുടര്‍ച്ചയായി ആറ് ബജറ്റെന്ന റെക്കോഡ് 1959-64 കാലഘട്ടത്തില്‍ ധനമന്ത്രിയായിരുന്ന ഇന്ത്യയുടെ മുന്‍പ്രധാനമന്ത്രിയായിരുന്ന മൊറാര്‍ജി ദേശായിയുടെ പേരിലാണ്.

2019ലാണ് നിര്‍മല ആദ്യ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. 2014ൽ മോദി സർക്കാരിൽ ധനമന്ത്രാലയത്തിന്‍റെ ചുമതലയേറ്റ ശേഷം 2014-15 മുതൽ 2018-19 വരെ തുടർച്ചയായി അഞ്ച് ബജറ്റുകളാണ് ജെയ്റ്റ്‌ലി അവതരിപ്പിച്ചത്.ജെയ്റ്റ്‌ലിയുടെ അനാരോഗ്യത്തെത്തുടർന്ന് മന്ത്രാലയത്തിന്റെ അധിക ചുമതല വഹിച്ചിരുന്ന പിയൂഷ് ഗോയൽ 2019-20 ലെ ഇടക്കാല ബജറ്റ് അല്ലെങ്കിൽ വോട്ട് ഓൺ അക്കൗണ്ട് അവതരിപ്പിച്ചിരുന്നു.

2019 ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം, മോദി 2.0 സർക്കാരിൽ, നിര്‍മലക്ക് ധനകാര്യ വകുപ്പ് നൽകി. 2019-ൽ ബജറ്റ് അവതരിപ്പിച്ച നിര്‍മല ഇന്ദിരാ ഗാന്ധിക്കു ശേഷം ബജറ്റ് അവതരിപ്പിക്കുന്ന രണ്ടാമത്തെ വനിതയായി.കോൺഗ്രസിന്‍റെ പി. ചിദംബരവും 2004-05 മുതൽ 2008-09 വരെ തുടർച്ചയായി അഞ്ച് ബജറ്റുകൾ അവതരിപ്പിച്ചിരുന്നു.നരസിംഹ റാവു സർക്കാരിന്റെ കാലത്ത് മൻമോഹൻ സിംഗിന് ധനകാര്യ വകുപ്പിന്റെ ചുമതല നൽകുകയും അദ്ദേഹം 1991-92 മുതൽ 1995-96 വരെയുള്ള ബജറ്റുകൾ അവതരിപ്പിക്കുകയും ചെയ്തു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News