'വോട്ടർമാർ മിടുക്കരാണ്...ഒരോ കിലോ ആട്ടിറച്ചി നൽകിയിട്ടും അവരെന്നെ തോൽപിച്ചു'; വെളിപ്പെടുത്തലുമായി നിധിൻ ഗഡ്കരി

തെരഞ്ഞെടുപ്പ് സമയത്ത് വോട്ടർമാരെ പ്രലോഭിക്കാതെ ജനങ്ങളുടെ ഹൃദയത്തിൽ വിശ്വാസവും സ്‌നേഹവും സൃഷ്ടിക്കണമെന്നും ഗഡ്കരി

Update: 2023-07-26 04:22 GMT
Editor : Lissy P | By : Web Desk
Advertising

നാഗ്പൂർ: വോട്ടർമാർക്ക് ഓരോ കിലോ ആട്ടിറിച്ചി വിതരണം ചെയ്തിട്ടും തന്നെ തെരഞ്ഞെടുപ്പിൽ തോൽപ്പിച്ചെന്ന് കേന്ദ്ര മന്ത്രി നിധിൻ ഗഡ്കരി. നാഗ്പൂരിൽ നടന്ന മഹാരാഷ്ട്ര സ്റ്റേറ്റ് ടീച്ചേഴ്സ് കൗൺസിൽ പരിപാടിയിൽ സംസാരിക്കുമ്പോഴാണ് മന്ത്രിയുടെ തുറന്ന് പറച്ചിൽ. ഹോർഡിങ്ങുകൾ സ്ഥാപിച്ചിട്ടോ ആട്ടിറച്ചി നൽകിയിട്ടോ അല്ല, ജനങ്ങളുമായി വിശ്വാസവും സ്‌നേഹവും വളർത്തിയെടുത്താണ് തെരഞ്ഞെടുപ്പ് വിജയിക്കുന്നതെന്നും നിതിൻ ഗഡ്കരി പറഞ്ഞു.

വോട്ടർമാർ വളരെ മിടുക്കരാണെന്നും എല്ലാ സ്ഥാനാർത്ഥികളിൽ നിന്നും തെരഞ്ഞെടുപ്പ് തുകകൾ സ്വീകരിക്കുമെന്നും എന്നാൽ അവർക്ക് ശരിയെന്ന് തോന്നുന്ന സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുമെന്നും ചടങ്ങിൽ അദ്ദേഹം പറഞ്ഞു.

'പോസ്റ്ററുകൾ ഒട്ടിച്ചും പാരിതോഷികങ്ങൾ നൽകിയും ആളുകൾ പലപ്പോഴും തെരഞ്ഞെടുപ്പിൽ വിജയിക്കുന്നു. എന്നാൽ അത്തരം തന്ത്രങ്ങളിൽ ഞാൻ വിശ്വസിക്കുന്നില്ല. ഞാൻ ഒരിക്കൽ ഒരു പരീക്ഷണം നടത്തി, ഒരു കിലോ ആട്ടിറച്ചി വോട്ടർമാർക്ക് നൽകി. പക്ഷേ ഞങ്ങൾ തെരഞ്ഞെടുപ്പിൽ തോറ്റു, വോട്ടർമാർ വളരെ മിടുക്കരാണ്'... നിതിൻ ഗഡ്കരി വിശദീകരിച്ചു.

രാഷ്ട്രീയക്കാർ ജനങ്ങൾക്കിടയിൽ വിശ്വാസവും വിശ്വാസവും ഉണ്ടാക്കിയാൽ, ബാനറുകൾക്കും പോസ്റ്ററുകൾക്കും പണം ചെലവഴിക്കാതെ തെരഞ്ഞെടുപ്പിൽ വിജയിക്കാമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് വോട്ടർമാരെ പ്രലോഭിക്കാതെ ജനങ്ങളുടെ ഹൃദയത്തിൽ വിശ്വാസവും സ്‌നേഹവും സൃഷ്ടിക്കണം.. നിതിൻ ഗഡ്കരി കൂട്ടിച്ചേർത്തു.

'എംപിമാർ, എംഎൽഎമാർ, എംഎൽസികൾ തുടങ്ങിയ സ്ഥാനങ്ങൾ ആവശ്യപ്പെട്ട് ആളുകൾ പലപ്പോഴും തന്നെ സമീപിക്കാറുണ്ട്. അല്ലെങ്കിൽ മെഡിക്കൽ കോളേജുകളോ എഞ്ചിനീയറിംഗ് കോളേജുകളോ ബി.എഡ് കോളേജുകളോ പ്രൈമറി സ്‌കൂളുകളോ അനുവദിക്കണമെന്ന് ആവശ്യപ്പെടും. പ്രൈമറി അധ്യാപകന്റെ ശമ്പളത്തിന്റെ പകുതി ലഭിക്കാനാണിത്. എന്നാൽ ഇത്തരം കാര്യങ്ങൾ നമ്മുടെ രാജ്യത്ത് നല്ല മാറ്റം കൊണ്ടുവരാൻ കഴിയില്ല' ഗഡ്കരി പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News