നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാർ സജീവ രാഷ്ട്രീയത്തിലേക്ക്; പ്രഖ്യാപനം ഉടൻ

നിഷാന്തിന് നൽകുന്ന കൃത്യമായ പദവി എന്താണെന്ന് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ പാർട്ടി അറിയിക്കും- മന്ത്രി ശ്രാവൺ കുമാർ

Update: 2026-03-03 07:41 GMT

പട്‌ന: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ മകൻ നിഷാന്ത് കുമാറും സജീവ രാഷ്ട്രീയത്തിലേക്ക്. നിഷാന്തിൻ്റെ രാഷ്ട്രീയ പ്രവേശം തീരുമാനിച്ചിട്ടുണ്ടെന്നും ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവുമെന്നും മന്ത്രി ശ്രാവൺ കുമാർ പറഞ്ഞു. നിതീഷ് കുമാറിൻ്റെ വിശ്വസ്തനായി അറിയപ്പെടുന്ന നേതാവാണ് ശ്രാവൺ കുമാർ. ഒരു പതിറ്റാണ്ടായി നിതീഷ് മന്ത്രി സഭകളിലെ സ്ഥിരം അംഗം കൂടിയാണ് ശ്രീവൺകുമാർ.

നിഷാന്ത് കുമാർ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് പാർട്ടി പ്രവർത്തകരും അനുയായികളും വർഷങ്ങളായി ആവശ്യപ്പെട്ടുവരികയായിരുന്നു. ഹോളിക്ക് മുന്നോടിയായി എടുത്ത ഈ തീരുമാനത്തിൽ പാർട്ടി പ്രവർത്തകർ വലിയ ആവേശത്തിലാണെന്ന് ശ്രാവൺ കുമാർ വ്യക്തമാക്കി. നിഷാന്തിന് നൽകുന്ന കൃത്യമായ പദവി എന്താണെന്ന് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ പാർട്ടി അറിയിക്കും. അദ്ദേഹത്തെ രാജ്യസഭയിലേക്ക് അയക്കുമോ എന്ന ചോദ്യത്തിന് 'എന്തും സംഭവിക്കാം' എന്നായിരുന്നു മന്ത്രിയുടെ മറുപടി.

ബീഹാറിൽ ലാലു പ്രസാദ് യാദവിൻ്റെ കുടുംബവാഴ്ചയെ നിരന്തരം വിമർശിക്കാറുള്ള നിതീഷ് കുമാറിൻ്റെ മകൻ രാഷ്ട്രീയത്തിലേക്ക് വരുന്നത് മറ്റൊരു രാഷ്ട്രീയ കൗതുകമാണെന്നാണ്  നിരീക്ഷകർ പറയുന്നത്. ഇതുവരെ രാഷ്ട്രീയ കാര്യങ്ങളിൽ നിന്ന് വിട്ടുനിന്നിരുന്ന നിഷാന്ത് കുമാർ, പിതാവിന്റെ പിൻഗാമിയായി പാർട്ടിയിൽ എത്രത്തോളം സ്വാധീനം ചെലുത്തുമെന്ന് കണ്ടറിയണം. ബീഹാർ രാഷ്ട്രീയത്തിലെ പുതിയ മാറ്റം ജെഡിയുവിനുള്ളിലും പുറത്തുമുള്ള രാഷ്ട്രീയ സമവാക്യങ്ങളെ എങ്ങനെയൊക്കെ സ്വാധീനിക്കുമെന്ന് കണ്ടറിയണം.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - ശരത് ഓങ്ങല്ലൂർ

Similar News