നീലചിത്ര നിര്‍മാണകേസ്; ശില്‍‌പ്പ ഷെട്ടിക്ക് ക്ലീന്‍ ചിറ്റില്ല: മുംബൈ ക്രൈംബ്രാഞ്ച്

കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷിക്കും, രാജ് കുന്ദ്രയുടെയും ശിൽപ്പ ഷെട്ടിയുടേയും എല്ലാ സാമ്പത്തിക ഇടപാടുകളും ഫോറൻസിക് ഓഡിറ്റർമാർ പരിശോധിക്കും.

Update: 2021-07-28 13:15 GMT
Editor : Nidhin | By : Web Desk

ബോളിവുഡിനെ പിടിച്ചുകുലുക്കിയ രാജ് കുന്ദ്ര അറസ്റ്റിലായ നീലചിത്ര നിർമാണകേസിൽ രാജ് കുന്ദ്രയുടെ ഭാര്യയും നടിയുമായി ശിൽപ്പ ഷെട്ടിക്ക് ക്ലീൻ ചിറ്റ് ഇല്ലെന്ന് മുംബൈ ക്രൈംബ്രാഞ്ച്.

''ശിൽപ്പ ഷെട്ടിക്ക് ഇതുവരെ ക്ലീൻ ചിറ്റ് നൽകിയിട്ടില്ല, കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷിക്കും, രാജ് കുന്ദ്രയുടെയും ശിൽപ്പ ഷെട്ടിയുടേയും എല്ലാ സാമ്പത്തിക ഇടപാടുകളും ഫോറൻസിക് ഓഡിറ്റർമാർ പരിശോധിക്കും. അത് ദൈർഘ്യമേറിയ പ്രക്രിയയാണ്. അത് തീരും വരെ ആരും പൂർണമായും സംശയത്തിന്റെ നിഴലിൽ നിന്ന് മാറില്ല'- ക്രൈംബ്രാഞ്ച് സംഘം വ്യക്തമാക്കി.

Advertising
Advertising

നേരത്തെ പരിശോധനയ്ക്കായി പൊലീസ് വീട്ടിലെത്തിച്ച രാജ് കുന്ദ്രയോട് ശിൽപ്പ ഷെട്ടി ക്ഷോഭിച്ച് സംസാരിച്ച്ിരുന്നു.

നമ്മുക്കെല്ലാമുണ്ട് പിന്നെ എന്തിനായിരുന്നു ഇതൊക്കെ ' ? എന്ന് ചോദിച്ചായിരുന്നു താരം രാജ് കുന്ദ്രയോട് ക്ഷോഭിച്ചതെന്നാണ് പൊലീസ് വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്. വെള്ളിയാഴ്ചയായിരുന്നു രാജ് കുന്ദ്രയെ റെയ്ഡിനായി വീട്ടിലെത്തിച്ചത്. കുടുംബത്തിന്റെ അന്തസ് നശിപ്പിച്ചെന്നും, ഈ സംഭവം കാരണം നിരവധി സിനിമകൾ തനിക്ക് ഉപേക്ഷിക്കേണ്ടി വരുമെന്നും സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും ശിൽപ്പ ഷെട്ടി പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.

നീലചിത്രങ്ങൾ നിർമിച്ച് മൊബൈൽ ആപ്പുകൾ വഴി പ്രചരിപ്പിച്ചതിനാണ് കഴിഞ്ഞ തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. രാജ് കുന്ദ്രയെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News