സ്വാതന്ത്ര്യ ദിനത്തിലെ പൊതു അവധി ഒഴിവാക്കി യുപി സർക്കാർ

75 മത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായാണ് തീരുമാനം

Update: 2022-07-15 13:13 GMT
Advertising

ഡൽഹി: സ്വാതന്ത്ര്യ ദിനത്തിൽ പൊതുഅവധി ഒഴിവാക്കി യുപി സർക്കാർ. സ്‌കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ, സർക്കാർ, സർക്കാരിതര ഓഫീസുകൾ, തുടങ്ങിയവയെല്ലാം തുറന്നു പ്രവർത്തിക്കും. 75-ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായാണ് തീരുമാനം. 

എന്നാൽ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികമായതിനാൽ ഓരോ ജില്ലയിലും പ്രത്യേക പരിപാടികൾ ഉണ്ടായിരിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ദീപാവലി സമയത്ത് നടത്തുന്നതുപോലെ പ്രത്യേക ശുചിത്വയജ്ഞം നടത്തുമെന്നും ഇത് ദേശീയ പൊതുപരിപാടിയാക്കി മാറ്റണമെന്നും ചീഫ് സെക്രട്ടറി ഡി.എസ്.മിശ്ര പറഞ്ഞു.

സ്വാതന്ത്ര്യസമര സേനാനികളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കണം. സ്വാതന്ത്ര്യദിനവാരത്തിൽ ഓരോ ദിവസവും വ്യത്യസ്ത പരിപാടികൾ ഉണ്ടായിരിക്കണം. സ്വാതന്ത്ര്യദിനാഘോഷങ്ങൾ ഒരു ഔദ്യോഗിക പരിപാടിയായി ചുരുക്കരുത്. ജനങ്ങൾ അതിൽ പങ്കെടുക്കണം. സാമൂഹിക സംഘടനകൾ, ജനപ്രതിനിധികൾ, എൻസിസി, എൻഎസ്ഒ കേഡറ്റുകൾ, വ്യാപാര സംഘടനകൾ തുടങ്ങിയവർ പരിപാടികളിൽ സജീവമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News