'ലോക്ഭവനിൽ ഇനി മത്സ്യവും മാംസവും വേണ്ട'; നിർദേശം നൽകി നിയുക്ത ഗവർണർ ഓം പ്രകാശ് മാഥൂർ

സിക്കിം ഗവർണറായി സേവനമനുഷ്ഠിച്ചു വരുന്നതിനിടെയാണ് ഓം പ്രകാശ് മാഥൂറിനെ കേരളത്തിന്റെ പുതിയ ഗവർണറായി പ്രഖ്യാപിച്ചത്

Update: 2026-10-22 16:06 GMT

തിരുവനന്തപുരം: കേരള ലോക്ഭവനിൽ ഇനി മുതൽ വെജിറ്റേറിയൻ ഭക്ഷണം മാത്രം. നിയുക്ത ഗവർണർ ഓം പ്രകാശ് മാഥൂർ എത്തുന്നതിനു മുമ്പ് ലഭിച്ച നിർദേശങ്ങളിലാണ് ഇക്കാര്യമുള്ളത്. ഓം പ്രകാശ് മാഥൂർ ശുദ്ധ വെജിറ്റേറിയൻ ആണ്. ഇനി മുതൽ ലോക്ഭവൻ അടുക്കളയിൽ മാംസമോ മത്സ്യമോ പാചകം ചെയ്യേണ്ടതില്ലെന്നാണ് നിർദേശം.

ലോക്ഭവന്റെ അടുക്കളയിൽനിന്നു ഗവർണർക്കും കുറച്ച് പഴ്സനൽ സ്റ്റാഫുകൾക്കും മാത്രമാണു ഭക്ഷണം നൽകുന്നത്. ബാക്കി ജീവനക്കാർ മുഴുവൻ വീടുകളിൽനിന്നു ഭക്ഷണം കൊണ്ടുവരികയോ പുറത്തുപോയി ഭക്ഷണം കഴിക്കുകയോ ആണ് ചെയ്യുന്നത്. അവർക്ക് ഭക്ഷണത്തിന് ഒരു തരത്തിലുള്ള നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്ന് ലോക്ഭവൻ വൃത്തങ്ങൾ പറഞ്ഞു. നിലവിൽ ലോക്ഭവനിൽ അതിഥികൾ എത്തുമ്പോൾ നടത്തുന്ന വിരുന്നുകൾക്കും വെജിറ്റേറിയൻ വിഭവങ്ങൾ ആണു വിളമ്പാറുള്ളത്.

രാജേന്ദ്ര ആർലേക്കറുടെയും ആരിഫ് മുഹമ്മദ് ഖാന്റെയും സമയത്ത് ലോക്ഭവനിൽ നോൺ വെജ് വിഭവങ്ങൾ ഉപയോഗിച്ചിരുന്നു. സിക്കിം ഗവർണറായി സേവനമനുഷ്ഠിച്ചു വരുന്നതിനിടെയാണ് ഓം പ്രകാശ് മാഥൂറിനെ കേരളത്തിന്റെ പുതിയ ഗവർണറായി പ്രഖ്യാപിച്ചത്. സ്ഥാനമൊഴിയുന്ന ഗവർണർ രാജേന്ദ്ര ആർലേക്കർ ഇനി തമിഴ്‌നാട് ഗവർണറായി ചുമതലയേൽക്കും. കേരള ഗവർണറായിരിക്കെത്തന്നെ തമിഴ്‌നാടിന്റെ അധിക ചുമതലയും ആർലേക്കർ വഹിച്ചുവരികയായിരുന്നു.നിന്നാണ് ഓം പ്രകാശ് മാഥൂർ കേരളത്തിലേക്ക് എത്തുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News