'അംബേദ്കർ ചിത്രങ്ങൾ കോടതികളിൽ തുടരും'; നിലപാട് വ്യക്തമാക്കി തമിഴ്നാട് സർക്കാർ, അംഗീകരിച്ച് മദ്രാസ് ഹൈക്കോടതി

കോടതിവളപ്പിലും കോടതിക്കുള്ളിലും മഹാത്മാഗാന്ധിയുടെയും തിരുവള്ളുവരുടെയും പ്രതിമകളും ചിത്രങ്ങളും മാത്രമേ വെക്കാവൂ എന്ന മദ്രാസ് ഹൈക്കോടതി വിജ്ഞാപനത്തിൽ പ്രതിഷേധമുയർന്നിരുന്നു.

Update: 2023-07-25 05:57 GMT
Advertising

ചെന്നൈ: ഇന്ത്യൻ ഭരണഘടനാ ശിൽപി ബി.ആർ.അംബേദ്കറുടെ ഛായാചിത്രങ്ങൾ തമിഴ്‌നാട്ടിലെ കോടതികളിൽ നിന്ന് നീക്കം ചെയ്യില്ലെന്ന് നിയമമന്ത്രി എസ്.രഘുപതി.  കോടതിവളപ്പിലും കോടതിക്കുള്ളിലും മഹാത്മാഗാന്ധിയുടെയും തിരുവള്ളുവരുടെയും പ്രതിമകളും ചിത്രങ്ങളും മാത്രമേ വെക്കാവൂ എന്ന മദ്രാസ് ഹൈക്കോടതി വിജ്ഞാപനത്തിൽ പ്രതിഷേധമുയർന്നതിനു പിന്നാലെയാണ് സർക്കാർ നിലപാട് വ്യക്തമാക്കുന്നത്. 

നിയമമന്ത്രി എസ്.രഘുപതി മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് വിജയകുമാർ ഗംഗാപൂർവാലയുമായി ചർച്ച നടത്തിയിരുന്നു. അംബേദ്കറുടെ ഛായാചിത്രം നീക്കം ചെയ്യേണ്ടതില്ലെന്ന തമിഴ്‌നാട് സർക്കാറിന്റെ നിലപാട് നിയമമന്ത്രി ചീഫ് ജസ്റ്റിസിനെ അറിയിച്ചു. ഒരു നേതാവിന്റെയും ഛായാചിത്രങ്ങൾ നീക്കം ചെയ്യാൻ ഉത്തരവിട്ടിട്ടില്ലെന്നും തൽസ്ഥിതി തുടരുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞതായി എസ്.രഘുപതി വ്യക്തമാക്കി.  

കോടതികളിൽ അംബേദ്കറുടെയും മറ്റു ചില ദേശീയ നേതാക്കളുടെയും ചിത്രങ്ങൾ വെക്കാൻ അനുമതി തേടിക്കൊണ്ടുള്ള അപേക്ഷകൾ വരുന്ന സാഹചര്യത്തിലായിരുന്നു ഹൈക്കോടതിയുടെ വിജ്ഞാപനം. കോടതിയിൽ ഗാന്ധിജിയുടെയും തിരുവള്ളുവരുടെയും പ്രതിമയും ചിത്രവും മതിയെന്ന് നേരത്തേ തീരുമാനിച്ചിരുന്നു. ഏപ്രിലിൽ ചേർന്ന ഹൈക്കോടതി ഫുൾകോർട്ട് ഈ തീരുമാനം ശരിവെച്ചു. ഇതിനെതിരെയാണ് അഭിഭാഷ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News