ജോലി പോയി, ആശങ്കയില്ല, ആശ്വാസമുണ്ട്; ചർച്ചകൾക്ക് തുടക്കമിട്ട് ഐടി പ്രൊഫഷണലിന്റെ കുറിപ്പ്

'എനിക്ക് മറ്റൊരു സ്ഥാപനത്തിന്റെയും ഓഫറില്ല, എന്നാൽ എനിക്ക് ആശങ്കയില്ല. അതിന് കാരണം എനിക്ക് വീടിന്റെ ഇഎംഐ ഇല്ല' - എന്നാണ് ഐടി ജീവനക്കാരന്റെ കുറിപ്പ്

Update: 2026-04-07 09:13 GMT

ബംഗളുരു: തന്റെ ജോലി നഷ്ടപ്പെട്ടത് സൂചിപ്പിച്ച് കൊണ്ട് സമൂഹമാധ്യമത്തിൽ പോസ്റ്റു ചെയ്ത ഐടി ജീവനക്കാരന്റെ ഒരു കുറിപ്പാണ് ഇപ്പോൾ വലിയ രീതിയിൽ ചർച്ചയായിരിക്കുന്നത്. 'എനിക്ക് മറ്റൊരു സ്ഥാപനത്തിന്റെയും ഓഫറില്ല, എന്നാൽ എനിക്ക് ആശങ്കയില്ല. അതിന് കാരണം എനിക്ക് വീടിന്റെ ഇഎംഐ ഇല്ല' എന്നു പറഞ്ഞാണ് ഇയാളുടെ ആദ്യ പോസ്റ്റ്. അതിന് തുടർച്ചായി രണ്ടാമതൊരു പോസ്റ്റുകൂടി അയാൾ ഷെയർ ചെയ്തിട്ടുണ്ട്.

രണ്ട് കോടി രൂപയുടെ ഒരു വീട് വാങ്ങാൻ പദ്ധതി ഇട്ടിരുന്നതായും ശമ്പളത്തിന്റെ വലിയൊരു ഭാഗം ഇഎംഐ ആയി നൽകേണ്ടി വരും എന്ന് കണ്ടതോടെ നീക്കത്തിൽ നിന്ന് പിൻവാങ്ങുകയായിരുന്നു. ഐടി മേഖലയിൽ തൊഴിൽ അരക്ഷിതത്വമാണ് തന്നെ കൊണ്ട് ഈ തീരുമാനം എടുപ്പിച്ചതെന്നും അദ്ദേഹം പങ്കുവെച്ച രണ്ടാമത്തെ കുറിപ്പിൽ പറയുന്നുണ്ട്. ഇഎംഐക്ക് സമാനമായ തുക നിക്ഷേപം നടത്തിയത് കൊണ്ട് ജോലി പോയപ്പോഴും തനിക്കൊരു സമ്പാദ്യമായി എന്നും അദ്ദേഹം പറയുന്നുണ്ട്.

Advertising
Advertising

ബംഗളുരു സ്വദേശിയായ ഐടി ജീവനക്കാരന്റെ തീരുമാനത്തെ പിന്തുണച്ച് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. ധനകാര്യ സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്നവർ വരെ ഇയാളെ പിന്തുണച്ച് രംഗത്ത് വന്നിട്ടുണ്ടെന്ന് ശ്രദ്ധേയമാണ്. ഇഎംഐ ഇല്ലാത്തത് നല്ലതാണെങ്കിലും വീടിന് വാടക കൊടുക്കണ്ടേ എന്ന ചോദ്യവുമായി ചിലരും രംഗത്തുവന്നിട്ടുണ്ട്.

സ്വന്തമായി ഒരു വീടുള്ളത് മാനസികമായ സംതൃപ്തി നൽകുമെന്നും ദീർഘകാലാടിസ്ഥാനത്തിൽ അത് ലാഭമാണെന്നുമാണ് മറുവിഭാഗത്തിന്റെ പക്ഷം. ബംഗളുരുവിൽ വീടുകളുടെ വില അമിതമായി വർധിക്കുന്നതും എഐ വരവോടെ ഐടി മേഖലയിൽ തൊഴിൽ സുരക്ഷിതത്വം കുറയുന്നു. അമിതമായ വായ്പകൾ എടുക്കുന്നത് സാമ്പത്തിക അടിത്തറ തകർക്കും. എന്നീ വിഷയങ്ങളിലും പോസ്റ്റിനടയിൽ ചർച്ച നടക്കുന്നുണ്ട്.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - ശരത് ഓങ്ങല്ലൂർ

Similar News