Writer - നൈന മുഹമ്മദ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
ന്യൂഡൽഹി: കഴിഞ്ഞ 11 വർഷത്തിനിടെ ഇന്ത്യയിലെ അതിദരിദ്രരുടെ എണ്ണം കുത്തനെ കുറഞ്ഞതായി ലോക ബാങ്ക് റിപോർട്ട്. ഇക്കാലയളവിൽ അതിദരിദ്രരുടെ എണ്ണം 27.1 ശതമാനത്തിൽ നിന്ന് 5.3 ശതമാനമായി കുറഞ്ഞു.
ലോക ബാങ്കിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് പ്രതിദിനം മൂന്ന് ഡോളറെങ്കിലും ചെലവഴിക്കാൻ ശേഷിയില്ലാത്തവരാണ് ദാരിദ്ര്യരേഖക്ക് താഴെ വരുന്നത്. നഗര-ഗ്രാമീണ മേഖലകളിലെല്ലാം ദാരിദ്രത്തിന്റെ തോതില്‍ വന്‍ കുറവുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
2011-12 വരെയുള്ള കാലയളവ് പരിശോധിച്ചാൽ, ഇന്ത്യയിൽ കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്നവരുടെ എണ്ണം 344.47 ദശലക്ഷമായിരുന്നു. 2022–23-ൽ ഇത് 75.24 ദശലക്ഷമായി കുറഞ്ഞെന്നും റിപ്പോർട്ടിൽ പറയുന്നു.
ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ബിഹാര്‍, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് അതിദരിദ്രരുടെ 65 ശതമാനവുമുണ്ടായിരുന്നത്. എന്നാല്ലിപ്പോൾ പുതിയ റിപ്പോര്‍ട്ട് പ്രകാരം ഇത് 54 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
സൗജന്യ – സബ്സിഡി ഭക്ഷ്യവിതരണ പദ്ധതികളാണ് ഈ സംസ്ഥാനങ്ങളിലെ സ്ഥിതി മെച്ചപ്പെടുത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഗ്രാമീണ വികസന പദ്ധതികൾ, ഡിജിറ്റൽ മേഖലയിലെ വികസനം, ക്ഷേമ പദ്ധതികൾ എന്നിവയൊക്കെയാണ് ഈ സംസ്ഥാനങ്ങളിലെ സ്ഥിതി മെച്ചപ്പെടുത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.