ഇസ്രായേലിൽ കുടുങ്ങിയ ബോളിവുഡ് നടി നുസ്രത് ഭറൂച നാട്ടിലേക്ക്

കുടുംബവുമായി സംസാരിക്കവെ താൻ ബേസ്‌മെന്റിലാണ് എന്നാണ് താരം അറിയിച്ചിരുന്നത്.

Update: 2023-10-08 05:51 GMT
Editor : abs | By : Web Desk

ടെൽ അവീവ്: ഹമാസ്-ഇസ്രായേൽ സംഘര്‍ഷത്തിനിടെ ഇസ്രായേലിൽ കുടുങ്ങിയ ബോളിവുഡ് നടി നുസ്രത് ഭറൂച്ച നാട്ടിലേക്ക്. ഇവർ സുരക്ഷിതമായി വിമാനത്താവളത്തിലെത്തിയതായി ഇന്ത്യ ടുഡേ റിപ്പോർട്ടു ചെയ്തു. ശനിയാഴ്ച അർധരാത്രി കുടുംബവുമായി ബന്ധപ്പെട്ട നടിയെ കുറിച്ച് പിന്നീട് വിവരമില്ലാതിരുന്നത് ആശങ്കയുണ്ടാക്കിയിരുന്നു. കുടുംബവുമായി സംസാരിക്കവെ താൻ ബേസ്‌മെന്റിലാണ് എന്നാണ് താരം അറിയിച്ചിരുന്നത്.

ഞായറാഴ്ച ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെയാണ് നടി നാട്ടിലേക്ക് തിരിക്കുന്നത്. നേരിട്ട് ഇന്ത്യയിലേക്ക് വിമാനമില്ലാത്തതിനാൽ കണക്ട് ഫ്‌ളൈറ്റ് വഴിയാകും താരം ഇന്ത്യയിലെത്തുക. ഹൈഫ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായാണ് നുസ്രത് ഇസ്രായേലിലെത്തിയിരുന്നത്. 

ശനിയാഴ്ച പുലർച്ചെയാണ് ഹമാസ് പോരാളികൾ ഇസ്രായേലിൽ ആക്രമണം നടത്തിയത്. ഗസ്സ മുനമ്പിൽ നിന്ന് ഇസ്രയേലിലേക്ക് അയ്യായിരത്തിലേറെ റോക്കറ്റുകളാണ് ഹമാസ് തൊടുത്തത്. 200ലേറെ പേർ കൊല്ലപ്പെട്ടതായും ആയിരത്തിലേറെ പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. ഇസ്രായേലിന്റെ തിരിച്ചടിയിൽ ഗസ്സയില്‍ 232 പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. യുദ്ധം ഇപ്പോഴും തുടരുകയാണ്. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News