കർണാടകയിൽ കോൺ​ഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് അഭിപ്രായ സർവേ; ബിജെപിക്ക് കേവലം 73-85 സീറ്റുകൾ

ജെഡിഎസ് 21 മുതൽ 29 വരെ സീറ്റുകൾ നേടും. 2018ൽ 37 സീറ്റുകളാണ് അവർക്ക് ലഭിച്ചത്.

Update: 2023-05-07 07:57 GMT

ബെം​ഗളൂരു: തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയിൽ‍ കോൺ​ഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് എബിപി ന്യൂസ്- സി വോട്ടർ അന്തിമ അഭിപ്രായ സർവേ ഫലം. മേയ് 10ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 110 മുതൽ 122 വരെ സീറ്റുകൾ നേടുമെന്നാണ് അഭിപ്രായ സർവേ പറയുന്നത്.

224 അംഗങ്ങളുള്ള കർണാടക നിയമസഭയിൽ 113 ആണ് കേവലഭൂരിപക്ഷത്തിന് ആവശ്യം. കോൺഗ്രസിന് 40.2 ശതമാനം വോട്ട് ലഭിക്കുമെന്നും മുൻ തെരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ 2.2 ശതമാനം വർധനവാണ് വോട്ട് വിഹിതത്തിൽ പ്രതീക്ഷിക്കുന്നതെന്നും സർവേ പറയുന്നു.

ഭരണകക്ഷിയായ ബിജെപിക്ക് 73- 85 സീറ്റുകളേ ലഭിക്കൂവെന്നും സർവേ പ്രവചിക്കുന്നു. 2018ൽ 104 സീറ്റുകളാണ് ബിജെപി നേടിയിരുന്നത്. ബിജെപിയുടെ വോട്ട് വിഹിതം 36 ശതമാനമായി തുടരും. സി-വോട്ടർ വോട്ടെടുപ്പിന്റെ മുൻ റൗണ്ടുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, സീറ്റുകളുടെയും വോട്ട് വിഹിതത്തിന്റേയും കാര്യത്തിൽ ബിജെപിക്ക് നേരിയ പുരോഗതി കാണാം.

Advertising
Advertising

ജെഡിഎസ് 21 മുതൽ 29 വരെ സീറ്റുകൾ നേടും. 2018ൽ 37 സീറ്റുകളാണ് അവർക്ക് ലഭിച്ചത്. ജെഡിഎസിന് 16.1 ശതമാനം വോട്ട് വിഹിതമാണ് സർവേ പ്രവചിക്കുന്നത്. കഴിഞ്ഞ തവണത്തേതിനേക്കാൾ ഏകദേശം രണ്ട് ശതമാനം കുറവാണ് ഇത്തവണ അവർക്കുണ്ടാവുക.

അതേസമയം, നിയമസഭയിലേക്ക് 32 എംഎൽഎമാരെ അയക്കുന്ന ഗ്രേറ്റർ ബെംഗളൂരു മേഖല ഒഴികെ, സംസ്ഥാനത്തെ മറ്റെല്ലാ മേഖലകളിലും കോൺഗ്രസ് ബിജെപിയേക്കാൾ കൂടുതൽ സീറ്റുകൾ നേടുമെന്ന് അഭിപ്രായ സർവേ വ്യക്തമാക്കുന്നു.

ജെഡിഎസിന്റെ ശക്തികേന്ദ്രമായ ഓൾഡ് മൈസൂരു മേഖലയിൽ ഇത്തവണ ബിജെപിയുടെ വോട്ട് വിഹിതം ഗണ്യമായി വർധിപ്പിക്കുമെന്നും പ്രവചനമുണ്ട്. 2018ലെ 17 ശതമാനത്തിൽ നിന്ന് 25 ശതമാനത്തിലേറെയായി വർധിക്കുമെന്നാണ് സർവേ. എന്നാൽ ഇത് ത്രികോണ പോരാട്ടത്തിൽ കലാശിക്കുന്നത് കോൺഗ്രസിന് സഹായകമാകുമെന്നാണ് സൂചന.

മെയ് 10ന് ഒറ്റ ഘട്ടമായി നടക്കുന്ന കർണാടക തെരഞ്ഞെടുപ്പിന്റെ ഫലം 13ന് പ്രഖ്യാപിക്കും. ആദ്യഘട്ട അഭിപ്രായ സർവേകളെ അപേക്ഷിച്ച് ബിജെപി നില അൽപം മെച്ചപ്പെടുത്തിയിട്ടുണ്ടെങ്കിലും കോൺഗ്രസിന് തന്നെയാണ് മുൻതൂക്കമെന്ന് തെളിയിക്കുന്നതാണ് അന്തിമ സർവേ.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News