ഗുജറാത്ത് തീരത്ത് പാക് നാവികസേനയുടെ വെടിവെപ്പ്: മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ഗുജറാത്ത് തീരത്ത് അന്താരാഷ്ട്ര അതിര്‍ത്തിയിലാണ് സംഭവം. വെടിവെപ്പിൽ ഒരാൾക്ക്​ പരിക്കേൽക്കുകയും ചെയ്​തു. അതേസമയം ആക്രമണം സംബന്ധിച്ച്​ ഔദ്യോഗിക സ്​ഥിരീകരണം ഉണ്ടായിട്ടില്ല.

Update: 2021-11-07 10:33 GMT

ഗുജറാത്ത് തീരത്ത് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്കു നേരെ പാക്കിസ്താന്‍ വെടിവെപ്പ്. ഒരു മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശ്രീധർ എന്നയാളാണ് മരിച്ചത്. പാക്ക് നാവിക ഉദ്യോഗസ്ഥൻ വെടിവെച്ചു എന്നാണ് പ്രാഥമിക വിവരം.

ഗുജറാത്തിലെ ദ്വാരകയിലാണ് സംഭവം. ജൽപാരി എന്ന ബോട്ടിൽ യാത്ര ചെയ്ത മത്സ്യത്തൊഴിലാളികൾക്കു നേരെയാണ് പാക്കിസ്താന്‍ നാവികസേന വെടിവയ്പ് നടത്തിയത്. ഏഴുപേരാണ് ബോട്ടിലുണ്ടായിരുന്നത്. ആറുപേരെ പാക്ക് സൈന്യം തടഞ്ഞുവച്ചിരിക്കുകയാണെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ആക്രമണം സംബന്ധിച്ച്​ ഔദ്യോഗിക സ്​ഥിരീകരണം ഉണ്ടായിട്ടില്ല.

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News