മകളെ ദേവദാസി സമ്പ്രദായത്തിനു വിട്ടുനൽകി; അച്ഛനും അമ്മയുമടക്കം നാലുപേർ അറസ്റ്റിൽ

ഇരുപത്തിയൊന്ന്കാരിയായ മകൾ നേരിട്ട് വന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു

Update: 2023-01-01 03:11 GMT

ബംഗളൂരു: മകളെ ദോവദാസി സമ്പ്രദായത്തിനു വിട്ട് നൽകിയതിന് അച്ഛനും അമ്മയുമടക്കം നാലുപേർ അറസ്റ്റിൽ. കർണാടകയിലെ കൊപ്പള ജില്ലയിലാണ് സംഭവം. ഇരുപത്തിയൊന്ന്കാരിയായ മകൾ നേരിട്ട് വന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് മാതാപിതാക്കൾ അറസ്റ്റിലാവുന്നത്.

യുവതിക്ക് നിരന്തരം രോഗം ബാധിച്ചതിച്ചതിന്റെ പേരിലാണ് ദേവദാസിയാക്കാൻ നിർബന്ധിതരായതെന്നാണ് ഇവരുടെ വിശദീകരണം. രോഗബാധിതയാവുന്നതിന്റെ കാരണം ദൈവകോപമാണെന്ന വിശ്വാസത്തിലാണ് മാതാപിതാക്കൾ ഇങ്ങനെയൊരു തീരുമാനമെടുത്തത്. ദേവദാസിയായാൽ പിന്നെ സാമൂഹ്യ ജീവിതത്തില്‍ നിന്നും ഒഴിഞ്ഞുമാറി ജീവിതകാലം മുഴുവൻ ക്ഷേത്രത്തിനുള്ളിൽ ജീവിക്കേണ്ടി വരും.

1984ലാണ് ദേവദാസി സമ്പ്രദായം നിയമപരമായി നിരോധിച്ചെന്നിരിക്കെ ഞെട്ടിപ്പിക്കുന്ന സംഭവമാണിത്. സംഭവം പുറത്തുവന്നതിനു പിന്നാലെ ദലിത് സംഘടനകളടക്കം രംഗത്തു വന്നിട്ടുണ്ട്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News