ചര്‍ച്ചക്ക് വീണ്ടും അനുമതി നിഷേധിച്ചു; പെഗാസസില്‍ പാര്‍ലമെന്‍റ് പ്രക്ഷുബ്ധം

ക൪ഷക വിഷയത്തിലും പ്രതിപക്ഷ പ്രതിഷേധമരങ്ങേറി.

Update: 2021-08-10 12:47 GMT
Editor : Suhail | By : Web Desk

പെഗാസസ് ചാരവൃത്തി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പാർലമെന്റില്‍ ഇന്നും പ്രതിപക്ഷ ബഹളം. രാജ്യസഭയില്‍ അംഗങ്ങള്‍ ഡസ്കിന് മുകളില്‍ കയറി നിന്ന് പ്രതിഷേധിച്ചു. കോണ്‍ഗ്രസ് എം.പി പ്രതാപ് സിംഗ് ബജ്‍വ ചെയറിന് നേരെ പേപ്പർ വലിച്ചെറിഞ്ഞു.

പെഗാസസ് ചാരവൃത്തിയിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികളിൽ ഹരജിക്കാരെയും കക്ഷികളെയും സുപ്രീംകോടതി വിമർശിച്ചു. കോടതി ഉന്നയിച്ച ചോദ്യങ്ങളിൽ സാമൂഹ്യമാധ്യമങ്ങളിൽ സമാന്തര ചർച്ച നടത്തുന്നതാണ് സുപ്രീം കോടതിയെ ചൊടിപ്പിച്ചത്. മറുപടി നൽകാൻ കേന്ദ്രം സമയം തേടിയ സാഹചര്യത്തിൽ ഹരജികൾ പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചയിലേക്ക് മാറ്റി.

Advertising
Advertising

കോടതി ഉന്നയിച്ച ചോദ്യങ്ങളിൽ സാമൂഹ്യമാധ്യമങ്ങളിൽ ഹരജിക്കാരും കക്ഷികളും ചർച്ചയിൽ ഏർപ്പെട്ടതിലാണ് കോടതിയുടെ വിമർശം. ഹരജിയിൽ പറയാനുള്ള കാര്യങ്ങൾ കോടതിയിലാണ് പറയേണ്ടതെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബഞ്ച് വിമർശിച്ചു. കോടതിയുടെ പരിഗണനയിലുള്ള ഹരജികളുടെ കാര്യത്തിൽ സമാന്തര ചർച്ച നടത്തുന്നത് ശരിയല്ല. ഇതൊഴിവാക്കണമെന്നും കോടതി മുന്നറിയിപ്പ് നൽകി.

കേന്ദ്ര സർക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, മറുപടി നൽകാൻ വെള്ളിയാഴ്ച വരെ സമയം തേടി. ഈ സാഹചര്യത്തിൽ ഹരജി പരിഗണിക്കുന്നത് തിങ്കളാഴ്ചയിലേക്ക് കോടതി മാറ്റിവെച്ചു. അതിനിടെ പെഗസസിൽ ഇന്നും പാർലമെൻറ് പ്രക്ഷുബ്ധമായി.

വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മനീഷ് തിവാരി എംപി നൽകിയ അടിയന്തിര പ്രമേയത്തിന് നോട്ടീസിന് കേന്ദ്രം അവതരണാനുമതി നിഷേധിച്ചു. പ്രതിപക്ഷ ബഹളത്തെത്തുടർന്ന് ഇരുസഭകളും ഇന്നും പല തവണ തടസ്സപ്പെട്ടു.

ക൪ഷക വിഷയത്തിലും പ്രതിപക്ഷ പ്രതിഷേധമരങ്ങേറി. രാജ്യസഭയിൽ നടുത്തളത്തിലിറങ്ങി പേപ്പറുകൾ വലിച്ചുകീറിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. വെള്ളിയാഴ്ചയോടെ വ൪ഷകാല സമ്മേളനം അവസാനിക്കും.

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News