പാർലമെന്റ് സമ്മേളനത്തിന് തുടക്കം; ഭർതൃഹരി മെഹ്താബ് പ്രോടെം സ്പീക്കർ

കൊടിക്കുന്നിൽ സുരേഷിനെ പ്രോടെം സ്പീക്കറാക്കാത്തതിൽ പ്രതിഷേധിച്ച് ഇൻഡ്യാ സഖ്യം പ്രോടെം സ്പീക്കർ പാനലിൽനിന്ന് പിൻമാറി.

Update: 2024-06-24 06:13 GMT

ന്യൂഡൽഹി: 18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കം. ഭർതൃഹരി മെഹ്താബ് ആണ് പ്രോടെം സ്പീക്കർ. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബി.ജെ.ഡിയിൽനിന്ന് ബി.ജെ.പിയിലെത്തിയ മെഹ്ത്താബ് ഏഴാം തവണയാണ് ലോക്‌സഭാംഗമാകുന്നത്. എട്ടാം തവണ സഭയിലെത്തിയ കൊടിക്കുന്നിൽ സുരേഷിനെ പ്രോടെം സ്പീക്കറാക്കാത്തതിൽ പ്രതിഷേധിച്ച് ഇൻഡ്യാ സഖ്യം പ്രോടെം സ്പീക്കർ പാനലിൽനിന്ന് പിൻമാറി.ഷിനെ പ്രോടെം സ്പീക്കറാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് ഇൻഡ്യാ സഖ്യം പ്രോടെം സ്പീക്കർ പനലിൽനിന്ന് പിൻമാറി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യം എം.പിയായി സത്യപ്രതിജ്ഞ ചെയ്തത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അഭിമാനകരമായ മുഹൂർത്തമായിരുന്നുവെന്ന് സത്യപ്രതിജ്ഞക്ക് മുമ്പ് പ്രധാനമന്ത്രി പറഞ്ഞു. പുതിയ ലക്ഷ്യത്തോടെ സഭക്ക് മുന്നോട്ട് പോകാൻ കഴിയട്ടെ എന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തിന് ശേഷം രണ്ടാമതാണ് ഒരു സർക്കാരിനെ മൂന്നാം തവണയും തെരഞ്ഞെടുക്കുന്നത്. അതിന് ഹൃദയംകൊണ്ട് നന്ദി പറയുന്നുവെന്നും മോദി വ്യക്തമാക്കി.

Advertising
Advertising

മൂന്നാം ഭരണത്തിൽ കഴിഞ്ഞ സർക്കാരിനെക്കാൾ മൂന്ന് മടങ്ങ് പ്രവർത്തിക്കും. വികസിത ഭാരതമെന്ന ലക്ഷ്യത്തിനാണ് പ്രഥമ പരിഗണന. മുദ്രാവാക്യങ്ങളല്ല, ജനങ്ങൾക്ക് വേണ്ടിയുള്ള പ്രവർത്തനമാണ് വേണ്ടത്. ജനങ്ങൾ സംവാദങ്ങളാണ് പ്രതീക്ഷിക്കുന്നത്. ജാഗ്രതയോടെ പ്രവർത്തിക്കണം. രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാൻ എല്ലാവരുടെയും പിന്തുണ വേണം. എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും മോദി പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News