മോദിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടു ,പ്രധാനമന്ത്രിയെക്കാള്‍ കൂടുതല്‍ വോട്ട് ലഭിച്ചത് എന്‍റെ മകള്‍ക്ക്: ശരദ് പവാര്‍

ഏത് ബട്ടണാണ് (ഇവിഎമ്മിൽ) അമർത്തേണ്ടതെന്ന് ജനങ്ങളോട് പറയേണ്ടതില്ലെന്നും പവാര്‍

Update: 2024-06-21 07:23 GMT

മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിയേക്കാൾ കൂടുതൽ വോട്ട് തൻ്റെ മകൾ സുപ്രിയ സുലെയ്ക്കാണ് ലഭിച്ചതെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. മോദിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും മോദിയുടെ ഗ്യാരണ്ടിയില്‍ ജനങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിൻ്റെ ഭാര്യ സുനേത്ര പവാറും ശരത് പവാറിന്‍റെ മകള്‍ സുപ്രിയ സുലെയും തമ്മിലുള്ള കടുത്ത പോരാട്ടത്തിന് സാക്ഷ്യം വഹിച്ച ബാരാമതിയിലെ വരൾച്ച ബാധിത ഗ്രാമങ്ങളിൽ പര്യടനം നടത്തുകയാണ് 83കാരനായ പവാര്‍. ബാരാമതി ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് 1.58 ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുപ്രിയ സുലെ തെരഞ്ഞെടുക്കപ്പെട്ടതെന്നും വാരാണസിയിൽ 1.50 ലക്ഷം വോട്ടുകളാണ് മോദിക്ക് ലഭിച്ചതെന്നും ശരദ് പവാര്‍ ബാരാമതിയില്‍ ഒരു റാലിയില്‍ പറഞ്ഞു. പ്രധാനമന്ത്രിയേക്കാൾ കൂടുതൽ വോട്ട് ജനങ്ങൾ സുപ്രിയ സുലെയ്ക്ക് നൽകിയെന്നാണ് ഇതിനർത്ഥമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Advertising
Advertising

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുപിയിലെ വാരണാസി മണ്ഡലത്തിൽ കോൺഗ്രസിന്‍റെ അജയ് റായിയെ 1,52,513 വോട്ടിനാണ് മോദി പരാജയപ്പെടുത്തിയത്. സുപ്രിയ സുലെ എൻഡിഎ സ്ഥാനാർത്ഥി സുനേത്ര പവാറിനെ 1,58,333 വോട്ടിനും തോല്‍പിച്ചു. ബാരാമതിയിലെ യുവാക്കള്‍ തന്നെ എപ്പോഴും സഹായിച്ചിട്ടുണ്ടെന്ന് പവാര്‍ പറഞ്ഞു. ഏത് ബട്ടണാണ് (ഇവിഎമ്മിൽ) അമർത്തേണ്ടതെന്ന് ജനങ്ങളോട് പറയേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി.ജെ.പിയിലും മോദി സർക്കാരിലും ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടതായി തനിക്ക് തോന്നുന്നുവെന്ന് 'മോദി കി ഗ്യാരണ്ടി' എന്ന ബിജെപിയുടെ മുദ്രാവാക്യം പരാമർശിച്ചു പവാര്‍ പറഞ്ഞു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News