പറന്നു പറന്നു പറന്ന് ഇന്ധന വില; ഇന്നും വര്‍ധിപ്പിച്ചു

പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്

Update: 2021-10-16 02:55 GMT
Advertising

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 107 രൂപ 76 പൈസയാണ്. ഡീസലിന് 101 രൂപ 29 പൈസയായി.

കോഴിക്കോട് പെട്രോളിന് 106 രൂപ 27 പൈസയായി വര്‍ധിച്ചു. ഇന്നത്തെ ഡീസൽ വില 99 രൂപ 64 പൈസയാണ്. കൊച്ചിയിൽ പെട്രോളിന് 105 രൂപ 67 പൈസയും ഡീസലിന് 99 രൂപ 36 പൈസയുമായി.

മൂന്നാഴ്ചക്കിടെ ഡീസലിന് ആറു രൂപയോളമാണ് കൂട്ടിയത്. പെട്രോള്‍ വിലയാകട്ടെ നാല് രൂപയിലധികവും

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News