ബജറ്റ് ഇന്ത്യക്ക് നല്‍കുന്നത് വലിയ അവസരം; തുറന്ന മനസോടെ ചര്‍ച്ചകളില്‍ പങ്കെടുക്കണമെന്ന് എം.പിമാരോട് പ്രധാനമന്ത്രി

ബജറ്റ് ഇന്ത്യക്ക് വലിയ അവസരമാണ് നൽകുന്നത്

Update: 2022-01-31 11:27 GMT

ബജറ്റ് സമ്മേളനത്തിൽ പ്രധാനപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബജറ്റ് ഇന്ത്യക്ക് വലിയ അവസരമാണ് നൽകുന്നത്. രാജ്യത്തിന്‍റെ സാമ്പത്തിക വളർച്ചയില്‍ ലോകത്തിന് ആത്മവിശ്വാസം ഊട്ടിയുറപ്പിക്കാൻ ബജറ്റിലൂടെ കഴിയും. ഇന്ത്യയുടെ വാക്സിനേഷന്‍ പദ്ധതി ലോകത്തിന് മാതൃകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മോദി.

നിലവിലെ ആഗോള സാഹചര്യത്തില്‍ ഇന്ത്യക്ക് ഒരു പാട് സാധ്യതകളുണ്ട്. രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ച, വാക്‌സിനേഷന്‍ പ്രോഗ്രാം, തദ്ദേശീയമായി നിര്‍മ്മിച്ച വാക്‌സിനുകള്‍ എന്നിവയില്‍ ലോകത്തിന് ആത്മവിശ്വാസം പകരുന്നതിന് ബജറ്റ് സമ്മേളനം കരുത്തുപകരും. അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് ബജറ്റ് സമ്മേളനത്തെയും ചര്‍ച്ചകളെയും ബാധിക്കുമെന്നത് സത്യമാണ്. രാജ്യത്ത് ഒരു വര്‍ഷം നടപ്പാക്കേണ്ട പദ്ധതികള്‍ ഉള്‍ക്കൊള്ളുന്ന രൂപരേഖ എന്ന നിലയില്‍ ബജറ്റ് സമ്മേളനത്തെ അതിന്റേതായ പ്രാധാന്യത്തോടെ കാണാന്‍ എം.പിമാര്‍ ശ്രമിക്കണമെന്നും മോദി അഭ്യര്‍ഥിച്ചു.

Advertising
Advertising

ക്രിയാത്മകമായ ചര്‍ച്ചകള്‍ നടത്തി ഈ സമ്മേളനത്തെ ഫലപ്രദമാക്കണം. ഈ വര്‍ഷത്തിന്‍റെ അവശേഷിക്കുന്ന കാലത്തെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയിലേക്ക് നയിക്കണമെന്നും അദ്ദേഹം പറഞ്ഞു. തുറന്ന മനസോടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചര്‍ച്ചയില്‍ പങ്കെടുക്കണം. അതിലൂടെ വികസനത്തിന്‍റെ വേഗത കൂട്ടുന്നതില്‍ പങ്കാളികളായി മാറണമെന്നും മോദി അഭ്യര്‍ഥിച്ചു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News